മണലൂര്‍ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്
പാവറട്ടി: മണലൂര്‍ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി വയറിങ്ങ് പൂര്‍ത്തിയാക്കി അപേക്ഷ നല്കിയാല് ഈ മാസം 15നുള്ളില്‍ കണക്ഷന് നല്‍കുമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.
565 പേരാണ് വിവിധ പഞ്ചായത്തുകളിലായി വൈദ്യുതീകരണത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നത്.
101 പേരാണ് വയറിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനിയും വയറിങ്ങ് പൂര്‍ത്തിയാക്കാത്തവര്‍ പൂര്‍ത്തിയാക്കി അടുത്തുള്ള കെ.എസ്.ഇ.ബി ഓഫിസില്‍ അപേക്ഷ നല്കിയാല് ഉടന്‍ കണക്ഷന് നല്‍കുമെന്ന് തൃശൂര്‍ വെസ്റ്റ് ഡിവിഷണല്‍ എകസിക്കൂട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ അറിയിച്ചു.
അതാത് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ റജിസ്റ്റര്‍ ചെയ്ത എല്ലാവര്ക്കും കണക്ഷന് നല്‍കാനാകുമെന്നും എം.എല്‍.എ പറഞ്ഞു.
22.5 ലക്ഷം രൂപ ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചതായും യോഗത്തെ അറിയിച്ചു.
മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍, വാടാനപ്പള്ളി, അരിമ്പൂര്‍, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് മാരായ ഷിജിത്ത് വടക്കുംഞ്ചേരി, സുജാത മോഹന്‍ ദാസ്, എന്‍.പി കാദര്മോന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെന്നി ജോസഫ്, സിജി മോഹന്‍ദാസ്, ഹസീന താജുദീന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.കെ രവീന്ദ്രന്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ഇ.പി.കെ സന്തോഷ്, സി.എം റഷീദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."