HOME
DETAILS

മച്ചാടിന് തിലകക്കുറിയായി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ നൂറാം വാര്‍ഷിക നിറവില്‍

  
backup
December 04 2016 | 18:12 PM

%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%af

 


വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിന്റെ അക്കാദമിക് മേഖലയില്‍ മികവിന്റെ തിലകക്കുറിയായ മച്ചാട് വട്ടേക്കാട്ട് നാരായണ മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ്ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷ നിറവില്‍. നൂറാം വാര്‍ഷികം നാടിന്റെ കൂട്ടായ്മയൊരുക്കി ഡിസംബര്‍ 10, 11 തിയ്യതികളില്‍ നടക്കും. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ആറങ്ങോട്ടുകര വയലി അവതരിപ്പിക്കുന്ന ബാംബു ഓര്‍ക്കസ്ട്ര, വള്ളുവനാട് കൃഷ്ണ കലാനിലയം അവതരിപ്പിക്കുന്ന നാടകം,നൃത്തനൃത്യങ്ങള്‍, തൃശൂര്‍ പതിഫോക്ക് അക്കാദമി അവതരിപ്പിക്കുന്ന ആട്ടക്കളം എന്നിവയാണ് പ്രധാന പരിപാടികള്‍.
10 ന് ഉച്ചതിരിഞ്ഞ് 2 ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയും. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനാകും. സാഹിത്യ അക്കാദമി ചെയര്‍ മാന്‍ വൈശാഖന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കൊല്ലവര്‍ഷം 1091 എടവം 16 ന് രണ്ട് ക്ലാസുകളും, നാല് അധ്യാപകരുമായി പുന്നംപറമ്പിലെ ഒന്നര ഏക്കറോളം സ്ഥലത്താണ് സ്‌കൂള്‍ ആരംഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 1932 ഒക്ടോബര്‍ 12 ന് മാനേജരായിരുന്ന വട്ടേക്കാട്ട് നാരായണ മേനോന്‍ സ്‌കൂളും, അതിനോട് ചേര്‍ന്ന ഒന്നര ഏക്കര്‍ ഭൂമിയും സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ട് നല്‍കി.
അന്ന് പതിനൊന്ന് അധ്യാപകരും ഒരു പാട്ട് ടീച്ചറും അടക്കം 12 അധ്യാപകരാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. എഡി 1948 ല്‍ സ്‌കൂളിനെ ലോവര്‍ സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തുകയും ഫസ്റ്റ് ഫോം ബാച്ച് ആരംഭി്ക്കുകയും ചെയ്തു. 1962 ല്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ സ്‌കൂള്‍ 91 ലാണ് ഹയര്‍ സെക്കന്ററിയായി ഉയര്‍ന്നത്. ഹൈസ്‌കൂളായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം 62 ല്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള നിര്‍വ്വഹിച്ചത്. ചരിത്രം നൂറാം വാര്‍ഷിക നിറവില്‍ നിലകൊള്ളുമ്പോള്‍ ഈ സ്‌കൂളില്‍ ഹയര്‍ സെക്കന്റി സീറ്റ് 240 ആണ് ഏറ്റവും മികച്ച രീതിയില്‍ കുട്ടി പൊലിസും സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു.ശതാബ്ദി ആഘോഷത്തിന്റെ സമാപനം 11 ന്‍ ഉച്ചതിരിഞ്ഞ് 2.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago