കോള്‍മേഖലയില്‍ മത്സ്യ വേട്ട; ഉള്‍നാടന്‍ മത്സ്യ സമ്പത്ത് കുറയാന്‍ കാരണമാകുന്നു
പുന്നയൂര്‍ക്കുളം:കോള്‍ മേഖലയില്‍ പുഞ്ച കൃഷിക്ക് ഒരുക്കമായതോടെ പമ്പിങ് നടത്തുന്നവര്‍ ചെറുമീനുകളെ വേട്ടയാടുന്നത് ഉള്‍നാടന്‍ മത്സ്യ സമ്പത്തിന് ഭംഗം വരുന്നതായി വ്യാപകമായ പരാതി ഉയരുന്നു.
പൊന്നാനി കോള്‍ മേഖലയിലുള്‍പ്പെട്ട ഉപ്പുങ്ങല്‍ പാട ശേഖരത്തിലാണ് പമ്പിങ്ങിന്റെ മറവില്‍ ചെറുമീനുകളെ കൂട്ടത്തോടെ പിടികൂടുന്നത്.
നൂറടിത്തോട്ടില്‍നിന്ന് വെള്ളം പമ്പ് ചെയ്യുമ്പോള്‍ ഇതോടൊപ്പം വരുന്ന ചെറുമീനുകളെ വല വിരിച്ചു പിടിച്ചു കൂട്ട ത്തോടെ കരയിലെത്തിക്കുകയും കോള്‍ വരമ്പില്‍ ഉണക്കാനിടുകയുമാണ് ചെയ്യുന്നത്. പിനീട് ചാക്കുകളിലാക്കി ആവശ്യക്കാര്‍ക്ക് വളം തുടങ്ങിയ ആവിശ്യങ്ങള്‍ക്ക് വില്പന നടത്തുകയുമാണ് ചെയ്യുന്നത്.
ഇത്തരത്തിലുള്ള ചെറുമീന്‍ വേട്ട ഉള്‍നാടന്‍ മത്സ്യ സമ്പത്ത് ഗണ്യമായ രീതിയില്‍ കുറയാന്‍ കാരണമാകുമെന്നും പരാതി.
ദിനംപ്രതി പതിനായിരക്കണക്കിന് മീന്‍ കുഞ്ഞുങ്ങളെയാണ് പമ്പിങ്ങിന്റെ മറവില്‍ വേട്ടയാടുന്നത്. ഇതിനായി ഒരു സംഗം തന്നെ കോള്‍ മേഖലയില്‍ തമ്പടിക്കുന്നുണ്ട്.
എന്നാല്‍ ചെറുമീനുകളെ പിടിക്കുന്നത് സംബന്ധിച്ചു പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അവഗണിക്കുന്നതാണ് ഇത്തരത്തിലുള്ള ചെറുമീന്‍ വേട്ട അധികരിക്കാന്‍ കാരണമെന്നും പ്രദേശ വാസികള്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."