വരള്‍ച്ചാകെടുതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന്
ആലത്തൂര്‍: വരള്‍ച്ചാകെടുതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ആലത്തൂര്‍ താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ കുടിവെള്ളത്തിനായി നിര്‍മിച്ചിട്ടുള്ള പദ്ധതിയില്‍നിന്ന് കുടിവെള്ളത്തിനു മാത്രമായി ജലം ഉപയോഗിക്കുക, അല്ലാത്തവരെ കണ്ടെത്തി പിഴ ഈടാക്കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ ജലസ്രോതസുകളും സംരക്ഷിക്കുക, താലൂക്ക് ഓഫിസ്, കോടതി, സബ്ട്രഷറി, സബ്‌രജിസ്ട്രാര്‍ ഓഫിസ്, പൊലിസ് സ്റ്റേഷന്‍ സമുച്ചയത്തില കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് കച്ചേരി കിണര്‍ സംരക്ഷിച്ച് പ്രയോജനപ്പെടുത്തുക, ആയര്‍കുളവും സമീപത്തെ കിണറും സംരക്ഷിക്കുക, തേങ്കുറിശി ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡ് പാട്ടാളിക്കുളം പദ്ധതി പുനരാരംഭിക്കുക എന്നിവ യോഗം ആവശ്യപ്പെട്ടു.
വടക്കഞ്ചേരി-കിഴക്കഞ്ചേരി റൂട്ടിലെ ഗതാഗത തടസം ഒഴിവാക്കുന്നതിനായി എല്ലാസമയത്തും രണ്ട് പൊലിസുദ ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുക, ബില്‍ഡിങ് നിയമം ലംഘിച്ച് ടൗണിലും റോഡരികുകളിലും കച്ചവടക്കാര്‍ ഇറക്കി സ്ഥാപിച്ചിട്ടുള്ള താത്കാലിക ഷെഡുകള്‍ പൊളിച്ചുമാറ്റി ഗതാഗത സൗകര്യം ഒരുക്കുക, വടക്കഞ്ചേരി ആലത്തൂര്‍ പൊതുമരാമത്ത് ഓഫിസുകളോട് ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
യോഗത്തില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ.ടി. ഔസേപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എം. പുഷ്പദാസ് (മാത്തൂര്‍), സി. ഇന്ദിര (തേങ്കുറുശി), ഭാഗ്യലത വൈസ് പ്രസിഡന്റ് പെരിങ്ങോട്ടുകുറുശി, അഡീഷണല്‍ തഹസില്‍ദാര്‍ പി.എ.വിഭൂഷണന്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
തഹസില്‍ദാര്‍ എം.കെ. അനില്‍കുമാര്‍ സ്വാഗതവും, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."