പക്ഷിശല്യം; കട തുറക്കാനാവാതെ ഉടമ
മലമ്പുഴ: മന്തക്കാട് ബസ് സ്റ്റോപ്പിലെ ആല്‍മരത്തില്‍ തമ്പടിച്ച പക്ഷികളുടെ ശല്യം കാരണം ബേക്കറി തുറക്കാനാകാതെ ഉടമ. പക്ഷികാഷ്ഠവും ഇവയുടെ ശരീരത്തില്‍നിന്ന് വീഴുന്ന പൊടിയുടെ അലര്‍ജി മൂലവും കടയിലെ ജീവനക്കാരനും ഉടമയ്ക്കും ആരോഗ്യപ്രശ്‌നമുണ്ടായതിനാലാണ് കഴിഞ്ഞകുറച്ചു ദിവസമായി കട അടച്ചിടേണ്ടി വന്നത്. ബേക്കറികളില്‍ വില്‍പന കുറഞ്ഞു. ജങ്ഷനിലെ ബേക്കറി ഉടമയാണ് പക്ഷിശല്യം മൂലം ദുരിതത്തിലായിരിക്കുന്നത്. മന്തക്കാട് ജങ്ഷനിലെ മറ്റു കടകളുടെ ഉടമകളും ജീവനക്കാരും ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടു വരികയാണ്. ഹോട്ടലുകളിലും ചായക്കടകളിലും കച്ചവടവും വന്‍തോതില്‍ കുറഞ്ഞു.
ഇതുമൂലം ഇവ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ബസ്‌സ്റ്റോപ്പ് പരിസരത്ത് ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ധാരാളം ജനങ്ങള്‍ ഇവിടെ ബസ് കാത്തുനില്‍ക്കുന്നുണ്ട്. ഇവരുടെ മേലും പക്ഷികാഷ്ഠം വീഴുന്നത് പതിവ് കാഴ്ചയാണ്. വ്യാപകമായ പരിസരമലിനീകരണം നടത്തുന്ന പക്ഷികള്‍ പാര്‍ക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ഉന്നയിച്ച് പലതവണ അധികൃതര്‍ക്ക് പരാതി നല്കിയിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. മുമ്പ് ഈ മരം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പുമൂലം തടസപ്പെട്ടിരുന്നു.
ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന മരം മുറിച്ചു നീക്കേണ്ടത് അത്യാവശ്യമാണെന്നാണ് ജനാഭിപ്രായം. ഇതു സംബന്ധിച്ച് നാട്ടുകാര്‍ ഒപ്പിട്ട പരാതി മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മലമ്പുഴ പബ്ലിക് ഹെല്‍ത്ത് സെന്റര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ വ്യാപാരികളുടേയും പൊതുജനങ്ങളുടേയും നേതൃത്വത്തില്‍ പ്രതിഷേധ സമരത്തിനൊരുങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മലമ്പുഴ യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."