ലോക മണ്ണ് ദിനം; ജില്ലാതല പരിപാടി ഇന്ന്
കൊപ്പം: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടി കുലുക്കല്ലൂര്‍ പഞ്ചായത്തിലെ തത്തനംപുള്ളിയില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടത്തും.
ദേശീയ സുസ്ഥിര കൃഷി വികസനമിഷന്റെ കീഴില്‍ മണ്ണ് പര്യവേക്ഷണ വിഭാഗം തയ്യാറാക്കിയ കുലുക്കല്ലൂര്‍ പഞ്ചായത്തിലെ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും. മുഹമ്മദ് മുഹ്സിന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. മുഹമ്മദ് നൂറുദ്ധീന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് മുഖ്യാതിഥിയാകും. മണ്ണ് ദിനത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്തിലെ ഉപന്യാസ രചനാ മത്സര വിജയികള്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും. ജില്ലാ സംരക്ഷണ ഓഫീസര്‍ ബിന്ദുമേനോന്‍, പര്യവേക്ഷണ ഓഫീസര്‍ ജെയ്സി.സി.ജോണ്‍ എന്നിവര്‍ ക്ലാസെടുക്കും. മണ്ണ് സാമ്പിള്‍ ശേഖരിക്കുന്നതില്‍ വകുപ്പിനോട് സഹകരിച്ച തൊഴിലുറപ്പ് പദ്ധതി സി.ഡി.എസ്. മേറ്റ്സിനെ ചടങ്ങില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."