HOME
DETAILS

സ്വകാര്യ കമ്പനികള്‍ക്ക് കെ.എസ്.ഇ.ബിയുടെ കോടികളുടെ ഇളവുകള്‍

  
backup
December 04 2016 | 18:12 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

കഞ്ചിക്കോട്: കഞ്ചിക്കോട്ടെ വ്യവസായമേഖലയില്‍ പരിസര മലിനീകരണവും വൈദ്യുതി മോഷണവും നടത്തുന്ന സ്വകാര്യകമ്പനികള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ വക കോടികളുടെ ഇളവുകള്‍. കഞ്ചിക്കോട് ഇരുമ്പു കമ്പനികളുടെ പ്രവര്‍ത്തനം മൂലം പരിസ്ഥിതി മലിനീകരണവും ഇതോടൊപ്പം മാരകമായ രോഗങ്ങളും വിതക്കുന്നുവെന്ന കാരണത്താല്‍ കമ്പനികള്‍ക്കെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് കുടിശ്ശികയില്‍ ഇളവ് നല്കി അധികൃതര്‍ കമ്പനികളെ സഹായിക്കുന്നത്.
കമ്പനികളുടെ പരിസര മലിനീകരണം മൂലം നിരവധി പേര്‍ മാരകരോഗങ്ങള്‍ പിടിപ്പെട്ട് വലയുകയാണ്. വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലെ കഞ്ചിക്കോട് ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനിടെയാണ് പാരഗണ്‍ എസ്.എം.എം.വണ്‍ ഇരുമ്പുരുക്കി കമ്പനികളുള്‍പ്പെടെയുള്ളവര്‍ക്ക് കോടികണക്കിന് വൈദ്യുതി കുടിശ്ശികയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഈ കമ്പനി വൈദ്യുതി ചാര്‍ജ്ജിനത്തില്‍ 10,80,45,509 രൂപയും കമ്പനി അടക്കാനുണ്ട്. എന്നാല്‍ ഇത് വരെ ഒരു നയാപൈസ പോലും അടച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ പല കമ്പനികളും വൈദ്യുതി ചാര്‍ജ്ജ് അടക്കാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ഇരുമ്പുരുക്ക് കമ്പനികള്‍ക്ക് വൈദ്യുതി ചാര്‍ജ്ജിനത്തിലും വന്‍ ഇളവുകളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇത്തരത്തില്‍ ഇളവുകള്‍ നേടിയ ശേഷമാണ് വൈദ്യുതി ചാര്‍ജ് അടയ്ക്കാതെ കമ്പനികളുടെ പ്രവര്‍ത്തനം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കഞ്ചിക്കോട്ടെ 12 ഇരുമ്പുരുക്ക് വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. വേണ്ടത്ര തൊഴില്‍ സുരക്ഷിതത്വമില്ലാതെ കമ്പനി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ അന്നു മന്ത്രി ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ എം.എല്‍എ മാരുമുള്‍പ്പെട്ട നിയമസഭാ സമിതി നടത്തിയ പരിശോധനയില്‍ കമ്പനികളില്‍ നഗ്നമായ നിയമലംഘനം നടക്കുന്നതായി കണ്ടെത്തിയിരുന്നു. പാരഗണ്‍, എ.പി.എസ്, എസ്. എം.എം, എം.ബി.എസ്, കൃഷ്ണ എന്നിവ ഉള്‍പ്പെടെ 12 കമ്പനികള്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടും അതിനുള്ള ശമ്പളം ലഭ്യമാക്കുന്നില്ലെന്നും അന്യസംസ്ഥാന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി കമ്പനി സുഗമമായി പ്രവര്‍ത്തിക്കുകയാണ്. ഇതിന് പുറമെയാണ് പരിസ്ഥിതി മലിനീകരണവും വൈദ്യുതി മോഷണവും വൈദ്യുതി ചാര്‍ജു തട്ടിപ്പും നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago