പുത്തനത്താണിയിലെ അഞ്ചു ബസുകള്‍ സര്‍വിസ് നടത്തിയത് രോഗികള്‍ക്കായി
പുത്തനത്താണി: പുത്തനത്താണിയില്‍ നിന്നും സര്‍വിസ് നടത്തുന്ന അഞ്ച് ബസുകള്‍ ഇന്നലെ സര്‍വിസ് നടത്തിയത് കാന്‍സര്‍ ഡയാലിസിസ് സൊസൈറ്റിക്ക് ഫണ്ടണ്ട് ശേഖരിക്കാന്‍. ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ അഞ്ചു ബസുകളാണ് കാരുണ്യപ്രവര്‍ത്തനത്തിന്ന് ധനസമാഹര ലക്ഷ്യവുമായി സര്‍വിസ് നടത്തിയത്. പുത്തനത്താണി- തുവ്വക്കാട്-തിരൂര്‍, പുത്തനത്താണി- പട്ടര്‍നടക്കാവ്-തിരൂര്‍, പുത്തനത്താണി-അല്ലൂര്‍ റൂട്ടിലും, തിരൂര്‍- വെട്ടം-അന്നാര റൂട്ടിലുമാണ് ബസുകള്‍ ഓടിയത്. പുത്തനത്താണിയിലെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായ നയന്‍ത് മെമ്പേര്‍സ് ആണ് പാവപ്പെട്ട കാന്‍സര്‍ ഡയാലിസിസ് രോഗികളുടെ ചികിത്സക്കായി സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്. പുത്തനത്താണിയിലേയും പരിസര പ്രദേശങ്ങളിലേയും പാവപ്പെട്ട് രോഗികളെ കണ്ടെണ്ടത്തിയാണ് ഫണ്ടണ്ട് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ ബസുകള്‍ ഇത്തരത്തില്‍ സര്‍വിസ് നടത്തിയിരുന്നു. ബസുകള്‍ സ്വരൂപിച്ച തുക വ്യപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."