HOME
DETAILS

ഫൈസല്‍ വധം; ആര്‍.എസ്.എസ്- പൊലിസ് ബന്ധം മറനീക്കുന്നു

  
backup
December 04 2016 | 19:12 PM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8a

 


തിരൂരങ്ങാടി: ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്നു കൊടിഞ്ഞിയില്‍ ഫൈസല്‍ വധിക്കപ്പെട്ട സംഭവത്തില്‍ പൊലിസിന്റെ ഒത്തുകളി മറനീക്കി പുറത്തേക്ക്. സംഭവത്തില്‍ പിടിക്കപ്പെട്ടതും പിടിക്കാനുള്ളതുമായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷിച്ചെടുക്കാനുള്ള പൊലിസിന്റെയും ആര്‍.എസ്.എസിന്റെയും ഒത്തുകളിയാണ് പുറത്താകുന്നത്.
ഫൈസലിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയ നന്നമ്പ്ര മേലേപ്പുറം വിദ്യാനികേതന്‍ സ്‌കൂളിനെതിരേ ഇതുവരെ നടപടിയായിട്ടില്ല. ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായിട്ടും സ്‌കൂളിനെതിരേ വേണ്ടവിധം അന്വേഷണം നടത്താന്‍പോലും പൊലിസ് തയാറായിട്ടില്ല. ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് വിദ്യാനികേതനില്‍വച്ചായിരുന്നെന്നു കേസില്‍ പിടിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഗൂഢാലോചനാ പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിരുന്നു.
എന്നാല്‍, സ്‌കൂളിനെതിരേയോ അതിന്റെ ഭാരവാഹികള്‍ക്കെതിരേയോ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ പൊലിസ് തയാറാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജരുടെ അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നു ബോധ്യമായിട്ടും ഇയാളെ വേണ്ടവിധം ചോദ്യംചെയ്യുന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മടിച്ചുനില്‍ക്കുകയാണ്.
തീവ്ര ഹിന്ദുത്വ നിലപാടുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന ഈ സ്‌കൂളില്‍ ഇതേ നിലപാടുള്ള ആളുകളുടെ മക്കളാണ് പഠിക്കുന്നത്. നാട്ടില്‍ അസഹിഷ്ണുത വളര്‍ത്തുന്ന തരത്തില്‍ കുട്ടികളില്‍ വര്‍ഗീയത കുത്തിവയ്ക്കുന്നതായും സ്‌കൂളിന്റെ മറവില്‍ ആര്‍.എസ്.എസ് രാത്രികാലങ്ങളില്‍ ആയുധ പരിശീലം നടത്തുന്നതായും നാട്ടുകാര്‍ക്ക് നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. വര്‍ഷങ്ങളായി ആര്‍.എസ്.എസിന്റെ ശാഖയും ഈ വിദ്യാലയത്തിലാണ് നടക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
രാത്രിസമയങ്ങളില്‍ വെള്ളിയാമ്പുറം, തട്ടത്തലം, തെയ്യാല, കൊടിഞ്ഞി പ്രദേശങ്ങളിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇവിടെ പരിശീലത്തിനെത്തുന്നുണ്ട്. വെള്ളിയാമ്പുറത്ത് അങ്ങാടിക്കു സമീപമുള്ള ക്ഷേത്രപരിസരത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ ശാഖകള്‍ നടക്കുന്നതായും പലസമയങ്ങളിലും ഇവിടെ അപരിചിതരെ കാണുന്നതായും നാട്ടുകാര്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനടക്കം കേസില്‍ ആര്‍.എസ്.എസിനെ വഴിവിട്ടു സഹായിക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. കേസില്‍ എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടും അവരുടെ വിവരങ്ങളും വിലാസങ്ങളും ഈ ഉദ്യോഗസ്ഥന്‍ മറച്ചുവയ്ക്കുകയാണുണ്ടായത്. ഫൈസല്‍ വധക്കേസില്‍ അന്വേഷണം വഴിമുട്ടുന്നതായും വഴിതിരിച്ചുവിടുന്നതായും ആരോപണം നിലനില്‍ക്കേ, സംഭവത്തില്‍ പ്രതിഷേധത്തിനും ചൂടുപിടിക്കുകയാണ്.ട



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago