HOME
DETAILS

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: നഗരിയില്‍ കര്‍മസജ്ജരായി മെഡിക്കല്‍ സംഘം

  
backup
December 04 2016 | 19:12 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8b-3


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ നഗരിയില്‍ മെഡിക്കല്‍ സംഘം കര്‍മനിരതരായി. അലോപ്പതി, ഹോമിയോ, ആയുര്‍വേദിക് തുടങ്ങിയ മെഡിക്കല്‍ ടീമാണ് സേവനരംഗത്തുള്ളത്.
കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്ക് ആശുപത്രികളിലെയും കോട്ടക്കല്‍ മിംസ് ആശുപത്രി, മലപ്പുറം ജില്ലാ സ്‌പോട്‌സ് ആയുര്‍വേദ ഡിസ്‌പെന്‍സറി, മലപ്പറം ജില്ലാ ഹോമിയോ ഡിസ്‌പെന്‍സറി , കൊണ്ടോട്ടി ഡയ്‌സ്‌മെന്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ പത്തോളം ഡോക്ടര്‍മാരും ഒരു നഴ്‌സിങ് സുപ്രണ്ടും 11 നഴ്‌സുമാരും പള്ളിക്കല്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര, മൂന്നിയൂര്‍ പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പധികൃതരുമാണ് സേവന രംഗത്തുള്ളത്.
കൂടാതെ മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ 15 വളണ്ടിയര്‍മാരും പ്രത്യേകം മെഡിക്കല്‍ പരിശീലനം ലഭിച്ച 25 എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഇവര്‍ക്കൊപ്പമുണ്ട്. എന്‍.എസ്.എസിന്റെ 100 വളണ്ടിയര്‍മാര്‍ക്കാണ് സംസ്ഥാന കായികോത്സവത്തിനു പ്രത്യേകം പരിശീലനം നല്‍കിയത്. ഇതില്‍നിന്നു 25 പേര്‍ വീതം ഓരോ ദിവസവും സേവനത്തിനിറങ്ങുകയാണ്.
അഞ്ച് ആംബുലന്‍സുകളും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിന് ഡോ. എം.കെ ബിജുവാണ് നേതൃത്വം നല്‍കുന്നത്. രാത്രിയിലും ഒരു ഡോക്ടറുടെ സേവനമുണ്ട്.

 


വെയിലിന്റെ ചൂടറിയേണ്ട!

തേഞ്ഞിപ്പലം: സംസ്ഥാന കായികോത്സവ നഗരിയില്‍ വെയില്‍ ചൂടില്‍നിന്നു സംരക്ഷണത്തിനു സൗജന്യ സണ്‍ ക്രീം പ്രൊട്ടക്ഷനുമായി മലപ്പുറം ടെര്‍മറ്റോളജി അസോസിയേഷന്‍. കായികോത്സവത്തിനു പങ്കെടുക്കാനെത്തുന്ന പ്രതിഭകള്‍ക്കു വെയിലിന്റെ കാഠിന്യം ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ഫാര്‍മസിസ്റ്റ് മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ സൗജന്യമായാണ് ക്രീം നല്‍കുന്നത്.
മെഡിക്കല്‍ ഷോപ്പുകളില്‍ ഇതിന്റെ 100 മില്ലിയുടെ ബോട്ടിലിന് 200 രൂപയിലേറെ വിലവരുമെന്ന് ബഷീര്‍ പറഞ്ഞു.
പ്രതിഭകള്‍ക്കു പുറമേ കാണികളും സൗജന്യമായി ക്രീം പുരട്ടാനായി എത്തുന്നുണ്ട്.

 

 

 

ഗാലറിയില്‍ ആവേശോത്സവം

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനു തേഞ്ഞിപ്പലം സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ ഗാലറി നിറഞ്ഞ ആവേശം. ഞായറാഴ്ച ഒഴിവു ദിവസമായതിനാല്‍ ഗാലറി നിറയെ കാണികളുണ്ടായിരുന്നു.
ഓരോ ഇനങ്ങള്‍ അരങ്ങേറുമ്പോഴും കാണികള്‍ കൈയടിച്ചു പ്രോത്സാഹനം നല്‍കി. കായികോത്സവത്തിനെ വരവേല്‍ക്കാന്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു സംഘാടകര്‍. കായികോത്സവത്തെ തുടര്‍ന്നു നാടുണര്‍ന്ന പ്രതീതിയാണുള്ളത്.
അതിവേഗ ഓട്ടക്കാരെ കണ്ടെത്താന്‍ നടന്ന മത്സരങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago