HOME
DETAILS
MAL
അനധികൃത കച്ചവടങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി
backup
December 04 2016 | 19:12 PM
എടപ്പാള്‍: പട്ടാമ്പി റോഡിലെ അനധികൃത മത്സ്യ വില്പന ഉള്‍പ്പടെയുള്ള അനധികൃത കച്ചവടങ്ങള്‍ക്കെതിരേ പൊലിസ് നടപടി കര്‍ശനമാക്കി.
ഇന്നലെ മുതല്‍ അനധികൃതമായി കച്ചവടം നടത്തിയവര്‍ക്കെതിരേ നടപടികളാരംഭിച്ചു. ഗതാഗതത്തെ തടസപ്പെടുത്തും വിധമാണ് കച്ചവടം നടന്നിരുന്നത്. വാഹനങ്ങളിലും അല്ലാതെയുമാണ് ഇവിടെ കച്ചവടം നടക്കുന്നത്. നേരത്തേ ഇതിനെതിരേ പൊലിസ് കര്‍ശന നിലപാടെടുത്തിരുന്നു. ഇതേതുടര്‍ന്ന് അനധികൃത വില്പനയും നിലച്ചിരുന്നു. എന്നാല്‍ പൊലിസ് നിലപാട് അയഞ്ഞതോടെ കച്ചവടം പൂര്‍വാധികം ശക്തിയോടെ ആരംഭിച്ചു. ഇതേതുടര്‍ന്നാണ് പൊലിസ് നിലപാട് വീണ്ടും കര്‍ശനമാക്കിയത്. ഇന്നുമുതല്‍ അനധികൃത കച്ചവടങ്ങള്‍ക്കെതിരേ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ചങ്ങരംകുളം എസ്.ഐ കെ.പി.മനീഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."