ഇരുട്ടില്‍തപ്പി കൊളത്തൂര്‍ പൊലിസ് സ്റ്റേഷന് പരിസരം
കൊളത്തൂര്‍: രാത്രിയായാല്‍ ഇരുട്ടിലായിരുന്ന പൊലിസ് സ്റ്റേഷന് പരിസരത്തെ ഏക ആശ്രയമായിരുന്ന ഹൈമാസ്റ്റ്ലൈറ്റ് നിലച്ചിട്ട് മാസങ്ങളായി. രണ്ടുവര്‍ഷം മുമ്പാണ് പെരിന്തല്‍മണ്ണ, വളാഞ്ചേരി, മലപ്പുറം റോഡുകള്‍ കൂടിച്ചേരുന്ന കൊളത്തൂര്‍ പോലിസ് സ്റ്റേഷന് ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
രാത്രിയായാല്‍ ഈ പ്രദേശം പൂര്‍ണമായും ഇരുട്ടിലാകും. പൊലിസ് സ്റ്റേഷന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന മദ്റസയിലെ വിദ്യാര്‍ഥികള്‍ രാത്രികാലങ്ങളില്‍ ഇരുട്ടില്‍തപ്പി നടക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ദിനംപ്രതി നിരവധിവാഹനങ്ങള്‍ കടന്നുപോകുന്ന എയര്‍പോര്‍ട്ട് ഹൈവെ കൂടിയായ ജങ്ഷനില്‍ എത്തുന്നതോടെ വഴിയറിയാതെ നില്ക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്.
ജങ്ഷനില്‍ സീബ്രാലൈനുണ്ടായിട്ടും അപകടകരമായ വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ അടുത്തെത്തുമ്പോഴാണ് അറിയുന്നതെന്നും സമീപത്തെ വ്യാപാരികള്‍ പരാതിപ്പെടുനന. നിരവധിത്തവണ പരാതി പറഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ നാളിതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."