ആ ധീരതയ്ക്കൊരു പൂച്ചെണ്ട്!
തിരൂരങ്ങാടി: അഞ്ചു പേരുടെ ജീവന് രക്ഷപ്പെടുത്തിയ വീട്ടമ്മയെ അനുമോദിക്കാന്‍ എം.എല്‍.എ നേരിട്ടെത്തി. ഉള്ളണം തയ്യില്‍പ്പടി പുറ്റേക്കാട് അബ്ദുല്‍ അസീസിന്റെ ഭാര്യ ആയിശയെ അഭിനന്ദിക്കാനാണ് പി. അബ്ദുല്‍ഹമീദ് എം.എല്‍.എ വീട്ടിലെത്തിയത്.
ആയിശയുടെ മരുമകളും പുറ്റേക്കാട് മുസ്തഫയുടെ ഭാര്യയുമായ ഹാദിയ (18), കുന്നത്തുപറമ്പ് പാലത്തിങ്ങല്‍ മുനീറിന്റെ ഭാര്യ ഉമ്മുസല്‍മ (19), കുന്നത്തുപറമ്പ് കരിവീട് മാളിയേക്കല്‍ ഉമ്മറിന്റെ ഭാര്യ റഷീദ (42), പരപ്പനങ്ങാടി വെള്ളിയേങ്ങല്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ സഈദ (32), കുന്നത്തു പറമ്പ് പാലത്തിങ്ങല്‍ യൂസുഫിന്റെ ഭാര്യ സഫിയ (42) എന്നിവരെയാണ് മൂന്നിയൂര്‍ കുന്നത്തുപറമ്പ് കളിയാട്ടമുക്ക് റോഡിലെ മുറിക്കുംതറ (കരിവീട്) കടവില്‍ മുങ്ങിത്താഴുന്നതിനിടെ ആയിശ രക്ഷപ്പെടുത്തിയിരുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, വാര്‍ഡംഗം കുന്നുമ്മല്‍ ഫൈസല്‍, ഹൈദര്‍ കെ. മൂന്നിയൂര്‍, കോയമോന് കുന്നുമ്മല്‍, കെ.സി അലി, സ്റ്റാര്‍ മുഹമ്മദ്, സിദ്ദീഖ് മാസ്റ്റര്‍ എന്നിവരും എം.എല്‍.എയ്ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."