പൊലിസ് വെടിവയ്പ്; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി
കരുളായി: കരുളായി വനത്തില്‍ രണ്ടണ്ടു മാവോവാദികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. അന്വേഷണ ചുമതലയുള്ള ജില്ലാ കലക്ടര്‍ അമിത് മീണ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തി.
പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ആയിരുന്ന ജാഫര്‍ മാലിക്കിനായിരുന്നു നേരത്തേ മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല. എന്നാല്‍, മാവോവാദികളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്‍തന്നെ അന്വേഷണം നടത്തുന്നതിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അന്വേഷണ ചുമതല ജില്ലാ കലക്ടറെ ഏല്‍പ്പിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെ സ്ഥലത്തേക്കു പുറപ്പെട്ട സംഘം 45 മിനിറ്റോളം സ്ഥലത്തു പരിശോധിക്കുകയും ഇരു മൃതദേഹങ്ങളും കിടന്നിരുന്ന അകലം, ടെന്റില്‍നിന്നുള്ള അകലം എന്നിവ അളക്കുകയും ചെയ്ത ശേഷം വൈകിട്ട് മൂന്നോടെയാണ് മടങ്ങിയത്.
കഴിഞ്ഞ 24നായിരുന്നു കരുളായി വനത്തിലെ കടന്നക്കാപ്പില്‍ പൊലിസ് വെടിയേറ്റ് മാവോവാദി നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
കലക്ടറോടൊപ്പം മലപ്പുറം എ.ഡി.എം പി. സെയ്യിദ് അലി, തഹസില്‍ദാര്‍ പി.ടി ജയചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, കരുളായി റെയ്ഞ്ച് ഓഫിസര്‍ കെ. അഷ്‌റഫ്, വില്ലേജ് ഓഫിസര്‍ പി.ആര്‍ ബാബുരാജ് എന്നിവരാണ് സംഭവസ്ഥലം സന്ദര്‍ശിച്ചത്.
പൊലിസിന്റെയും വനംവകുപ്പിന്റെയും തണ്ടണ്ടര്‍ബോള്‍ട്ടിന്റെയും കനത്ത കാവലിലായിരുന്നു തെളിവെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."