അര്‍ഹിച്ച പ്രതിഫലം ലഭിച്ചില്ല; മൊയ്തീന് ഇത്തവണയും അധികൃതരുടെ അവഗണന
അരീക്കോട്: ഏക്കര്‍ കണക്കിന് ഭൂമിയിലെ കൃഷിക്കും ആയിരക്കണക്കിന് കുടുംബങ്ങള്‍ വീട്ടാവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന കടുങ്ങല്ലൂര്‍ തോട്ടില്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ ചിറയൊരുക്കിയ കുട്ടശ്ശേരി മൊയ്തീന് ഇത്തവണയും പ്രതിഫലമായി ലഭിച്ചത് അവഗണന മാത്രം. അരീക്കോട് ഗ്രാമപഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലും കുഴിമണ്ണ പഞ്ചായത്തിലെ കടുങ്ങല്ലൂര്‍, ചിറപ്പാലം വാര്‍ഡുകളിലും കുടിവെള്ളം ലഭിക്കുന്നത് തോടിലെ വെള്ളത്തിന്റെ തോതനുസരിച്ചാണ്. കടുങ്ങല്ലൂര്‍ തോടില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കില്‍ മാത്രമേ പ്രദേശത്തെ കിണറുകളില്‍ വെള്ളം ലഭിക്കൂ.
കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള വെള്ളം ലഭിക്കാന്‍ 25 വര്‍ഷമായി തോട്ടില്‍ തടയണ നിര്‍മിക്കുന്നത് വെള്ളേരി കുട്ടശ്ശേരി മൊയ്തീന്റെ നേതൃത്വത്തിലാണ്. പനയുംമരത്തടികളും ടാര്‍പായകളും ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്ന തടയണക്ക് 35000 രൂപ ചെലവ് വരുമ്പോള്‍ അരീക്കോട് ഗ്രാമ പഞ്ചായത്ത് ഇതിനായി നീക്കിവെക്കുന്നത് പതിനായിരം രൂപ മാത്രം. പഞ്ചായത്ത് പരിധിയിലെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ സ്വന്തം കാശ് ഇറക്കേണ്ട അവസ്ഥയാണെന്നും പച്ചപ്പിനോടുള്ള സ്‌നേഹമാണ് തന്നെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും മൊയ്തീന്‍ പറയുന്നു. വര്‍ഷംന്തോറും നിര്‍മിക്കുന്ന ചിറകള്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കുകയാണെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."