'കെട്ടിടവാടക കുറയ്ക്കാന്‍ തയാറാകണം'
എടക്കര: കറന്‍സിനിരോധനവുമായി ബന്ധപ്പെട്ട് കച്ചവടസ്ഥാപനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കി നിലവിലുള്ള വാടകകുറച്ച് പ്രതിസന്ധി അതിജീവിക്കുവാന്‍ കെട്ടിടമുടമകള്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാരമേഖലയിലുണ്ടായ മാദ്ധ്യം കാരണം കച്ചവടസ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ ദിനംപ്രതി ബുദ്ധിമുട്ടുകയാണെന്നും അവര്‍ പറഞ്ഞു.
450 കോടി രൂപ മുടക്കി നടുകാണി പരപ്പനങ്ങാടി റോഡ് 12 മീറ്റര്‍ വീതിയില്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തിയില്‍ പല ഭാഗത്തും ഗവ. നിര്‍ദ്ദേശിച്ച വീതി കാണുന്നില്ല. റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പാത കടന്നുപോകുന്ന വഴിക്കടവ്, എടക്കര, ചുങ്കത്തറ, ഗ്രാമപഞ്ചായത്തുകളും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയും ഇക്കാര്യത്തില്‍ നിസംഗത വെടിഞ്ഞ് ഇടപെടലുകള്‍ നടത്തണമെന്നും, ഇരുഭാഗത്ത് നിന്നും തുല്യമായി സ്ഥലം ഏറ്റെടുത്ത് ന്യായമായ നഷ്ട പരിഹാരം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ചങ്കരത്ത് അധ്യക്ഷനായി. സെക്രട്ടറി വിനോദ് പി മേനോന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ കുഞ്ഞാപ്പു, എന്‍ അബ്ദുല്‍ മജീദ്, നൗഷാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി ടോമി ചെഞ്ചേരി, ട്രഷറര്‍ തയ്യില്‍ മാത്ത കുട്ടി, ഉണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."