നികുതി വെട്ടിക്കുന്ന കുത്തകകള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല: ആനത്തലവട്ടം ആനന്ദന്‍
കരുനാഗപ്പള്ളി: കള്ളക്കണക്ക് എഴുതി നികുതി വെട്ടിപ്പുനടത്തുന്ന കുത്തകള്‍ക്ക് നോട്ട് പിന്‍വലിച്ചത് കൊï് ഒന്നും സംഭവിക്കാനില്ലായെന്നും, വന്‍കിടക്കാര്‍ക്ക് സന്തോഷവും പാവപ്പെട്ട തൊഴിലാളികള്‍ക്ക് ജീവിതദുരിതവും സമ്മാനിക്കുകയാണ് നോട്ട് പിന്‍വലിക്കലിലൂടെ മോഡി ഗവണ്‍മെന്റ് ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരിക്കെ അപകടത്തില്‍ മരിച്ച സി.പി ഉണ്ണികൃഷ്ണന്റെ രïാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എച്ച്.എ സലാം അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ഉണ്ണി സ്വാഗതം പറഞ്ഞു. സി.പി ഉണ്ണികൃഷ്ണന്റേ പേരില്‍ തുടങ്ങിയ പാലിയേറ്റീവ് സൊസൈറ്റി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്‍ വസന്തന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സാജര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി ഉണ്ണിയുടെ സ്മരണയ്ക്കായി പുത്തന്‍തെരുവ് കെ.എസ് പുരം ജങ്ഷനില്‍ നിര്‍മ്മിച്ച വെയിറ്റിംങ്ങ് ഷെഡും കൊടിമരവും പരിപാടിയോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."