കേബിള്‍കുഴി വാരിക്കുഴിയായി ! ആഴാകുളത്ത് അപകടങ്ങള്‍ പതിവ്
കോവളം:റിലയന്‍സിന്റെ കേബിള്‍ സ്ഥാപിക്കുന്നതിന് റോഡരികില്‍ എടുത്ത കുഴി നികത്താത്തത് അപകടകാരണമാകുന്നു. കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തില്‍പെടുന്നത് പതിവായിട്ടുï്.
ആഴാകുളം ആന്ധ്രാ ബാങ്കിന് സമീപത്തെ എ.ടി.എം. കൗïറിന് മുന്നിലെ പ്രധാന റോഡിനോട് ചേര്‍ന്നാണ് കേബിള്‍ കുഴി എടുത്തിട്ടിരിക്കുന്നത്. ഒരു മാസം മനുന്പാണ് കുഴിയെടുത്തത്. കേബിള്‍ സ്ഥാപിച്ച ശേഷം കുഴി മൂടാതെ കമ്പനി അധികൃതര്‍ സ്ഥലം വിട്ടു.
ദിവസങ്ങള്ക്കി മുമ്പ് മഴപെയ്തു വെള്ളം നിറഞ്ഞപ്പോള്‍ ഇവിടെ കുഴിയുïെന്നറിയാതെ പലരും അപകടത്തില്‍പെട്ടു.
കുത്തിയൊലിച്ചെത്തി കുഴിയില്‍ നിറഞ്ഞ വെള്ളം സമീപത്തെ വീടുകളിലേക്കൊഴുകിയതും ദുരിതമായി. നിരുത്തരവാദപരമായ സമീപനത്തിലൂടെ ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കുഴി എത്രയും പെട്ടെന്ന് നികത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."