HOME
DETAILS
MAL
ഭക്ഷണംതേടി വാനരക്കൂട്ടം നാട്ടിലിറങ്ങി
backup
December 04 2016 | 20:12 PM
മലയിന്‍കീഴ്: ഭക്ഷണം തേടി വാനരക്കൂട്ടം നാട്ടിലേക്കിറങ്ങിത്തുടങ്ങി. കാട്ടാക്കടയിലും പരിസരത്തുമായാണ് വാനരക്കൂട്ടം എത്തിയത്.
കെട്ടിടങ്ങളും മരച്ചില്ലകളും വഴിയരികില്‍ വൈദ്യത പോസ്റ്റും പാതയാക്കി ചാടി ഓടുന്ന വാനരക്കൂട്ടം മണിക്കൂറുകളോളം നാട്ടുകാര്‍ക്ക് കൗതുക കാഴ്ച്ചയായിരുന്നു.
വേനല്‍ കടുത്തതോടെ കാട്ടിനുള്ളില്‍ ജലമോ ഭക്ഷണമോ കിട്ടാതായപ്പോഴാണ് വനമേഖലകളില്‍
നിന്നും വാനരന്മാര്‍ കൂട്ടത്തോടെ ഭക്ഷണത്തിനായും സുരക്ഷിത താവളത്തിനായും നാട്ടിലേക്കിറങ്ങിയിരിക്കുന്നത്. കാട്ടാക്കട കട്ടയ്‌ക്കോട്, പൂച്ചെടിവിള, നക്രംച്ചിറ ഭാഗങ്ങളില്‍ ഇടയ്ക്കിടെ ഇവ എത്താറുï്.
നെയ്യാര്‍ഡാം മരക്കുന്നം, പെരുംകുളം പ്രദേശങ്ങളില്‍ വാനര ശല്യം നാട്ടുകാര്‍ക്ക് ഭീഷണിയായതോടെ, അതിലൊരു കുരങ്ങിനെ വനപാലകര്‍ കെണിയൊരുക്കി പിടികൂടിയിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."