ഒടുവില്‍ നഗരസഭ തീരുമാനിച്ചു ക്ലീനാക്കിയിട്ടു തന്നെ കാര്യം !
തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാലിന്യക്കൂനകള്‍ നീക്കം ചെയ്യാനൊരുങ്ങി നഗരസഭ. രാജാജി നഗര്‍, ജഗതി, മരുതംകുഴി, ചിത്തിരതിരുനാള്‍ പാര്‍ക്ക് തുടങ്ങി ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ആദ്യഘട്ടത്തില്‍ നീക്കം ചെയ്യുക. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലുള്ള മാലിന്യം നീക്കം ചെയ്യാനാണ് തീരുമാനം.
ഈ മാസം 13ന് രാവിലെ എട്ട് മുതല്‍ 12 വരെ നഗരസഭയിലെ മുഴുവന്‍ കïിജന്റ് ജീവനക്കാരും ഇതിനായി അണിനിരക്കും. ഏഴിന് നഗരത്തിലെ 100 വാര്‍ഡുകളില്‍ നിന്നുള്ള വൃത്തിയാക്കിയ പ്ലാസ്റ്റിക് ശേഖരിക്കാനും തീരുമാനിച്ചിട്ടുï്.
മാലിന്യത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് വേര്‍തിരിച്ച് റീസൈക്ലിങിന് നല്‍കും. മറ്റുള്ളവ അതാത് പ്രദേശത്ത് തന്നെ സംസ്‌കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യം കുന്നുകൂടിക്കിടന്ന് ജനജീവിതം ദുസ്സഹമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇവ നീക്കം ചെയ്യാനോ സംസ്‌കരിക്കാനോ അധികൃതര്‍ തയാറായിരുന്നില്ല.
തുടക്കത്തില്‍ നഗരസഭാ കïിജന്റ് ജീവനക്കാരെത്തി മാലിന്യം കുഴിച്ച് മൂടുകയും കത്തിക്കുകയും ചെയ്തിരുന്നുവെങ്കിലും മാലിന്യത്തിന്റെ അളവ് വര്‍ധിച്ചതോടെ ഇതും നടക്കാതെയായി.
പ്ലാസ്റ്റിക് കത്തിക്കുന്നുവെന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുഴിച്ചുമൂടി പ്രകൃതിയെ നശിപ്പിക്കുന്നുവെന്നുമുള്ള പരാതികള്‍ കൂടി ഉയര്‍ന്നതോടെ ഇത് ഉപേക്ഷിച്ചു.
നഗരത്തിലെ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള വഴികള്‍ അടഞ്ഞപ്പോള്‍ തന്നെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികള്‍ പലതും നഗരസഭ പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഇതിനെ തുടര്‍ന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയത്. പലയിടങ്ങളിലും റോഡരികിലെ മാലിന്യം റോഡിലേക്കും ഓടകളിലേക്കും ഒലിച്ചിറങ്ങുകയും കൊതുകും ഈച്ചയും പരത്തി പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുï്. റോഡരികില്‍ മാത്രല്ല, നഗരത്തിലെ ജലാശയങ്ങളിലും മാലിന്യം തള്ളുന്നവരുടെ എണ്ണവും കുറവല്ല. പാര്‍വതി പുത്തനറിലും ആമയിഴഞ്ചാന്‍ തോട്ടിലും കരമനയാറ്റിലും മാലിന്യക്കൂമ്പാരം തന്നെയാണുള്ളത്. നഗരസഭയുടെ നടപടി ലക്ഷ്യം കïാല്‍ പട്ടണവാസികള്‍ നാളുകളായി നേരിട്ടു കൊïിരുന്ന പ്രശ്‌നത്തിനാകും പരിഹാരമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."