HOME
DETAILS

പെസപ്പല്ലോ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം; അപര്‍ണക്കു പറക്കണം ഇല്ലായ്മകളില്‍ നിന്ന്

  
backup
December 04 2016 | 20:12 PM

%e0%b4%aa%e0%b5%86%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8b-%e0%b4%9a%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf

 

കിളിമാനൂര്‍ : മണ്‍ഭിത്തിയുള്ള ഓലമേഞ്ഞ വീട്ടില്‍ ഒരു ദേശീയ താരമുï്.ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കും നടുവിലും ഈ മിടുക്കിക്ക് ഉയരങ്ങള്‍ കീഴടക്കണമെന്നു തന്നെയാണ് ആഗ്രഹം.
തിരുവനന്തപുരത്ത് വെച്ച് നടന്ന ദേശീയ പെസപ്പല്ലോ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് സബ്ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയ അപര്‍ണ .ജെ .എം ആണ് പ്രതീക്ഷകളുടെ കരുത്തില്‍ ഭാവിയിലേക്കു നോക്കുന്നത്. ആറ്റിങ്ങല്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ അപര്‍ണ കൂലിപ്പണിക്കാരനായ ജനാര്‍ദനന്‍ ആചാരിയുടേയും മാലതിയുടേയും മകളാണ്. രï് പെണ്‍മക്കളടക്കം മൂന്ന് മക്കളുള്ള ജനാര്‍ദനന്‍ ആചാരിക്കും ഭാര്യ മാലതിക്കും മകളുടെ ആഗ്രഹസാഫല്യത്തിന് ഏതറ്റം വരെ പോകാനും സന്തോഷമേയുള്ളൂ . പക്ഷേ സാമ്പത്തികസ്ഥിതി പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഫിന്‍ലന്റിലെ ദേശീയ മത്സരമായ പെസപ്പല്ലോ ഇന്ത്യയില്‍ പിച്ചവെച്ചുതുടങ്ങിയിട്ടേയുള്ളൂ. ഫിന്‍ലന്റ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് കേരളത്തില്‍ പരിശീലനം നടന്നുവരുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് യോഗ്യത നേടുന്നവരെ ഫിന്‍ലന്റ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിനും തുടര്‍പരിശീലനത്തിനുമായി കൊïുപോകുമെന്ന വാഗ്ദാനവുമുï്.
ഇതിനായാണ് ഈ സബ് ജൂനിയര്‍ താരം കഠിനമായി പരിശ്രമിക്കുന്നത്. സോഫ്റ്റ് ബോള്‍, ബേസ് ബോള്‍ മത്സരങ്ങളുടെ ഒരു മിശ്രണമാണ് പെസപ്പല്ലോ .
12 അംഗ ടീമില്‍ 9 പേരാണ് കളത്തിലിറങ്ങുന്നത്. ഛത്തീസ്ഘട്ടുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ കളം നിറഞ്ഞ് കളിച്ച് വിജയിച്ച 9 അംഗ ടീമിലെ അംഗമാണ് അപര്‍ണ. സീനിയര്‍ വിഭാഗം മത്സരങ്ങളിലേക്കെത്തുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സെലക്ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കി.
പെസപ്പല്ലോ താരമാകും മുമ്പ് 100, 200, 400, 600 മീറ്റര്‍ ഓട്ടത്തിലും റിലേയിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ലോങ് ജമ്പ് മത്സരങ്ങള്‍ക്കും റവന്യൂ ജില്ലയെ പ്രതിനിധീകരിച്ചിരുന്നു.
മകള്‍ക്ക് മികച്ച പരിശീലനം നല്‍കാനോ, ഭൗതികസാഹചര്യങ്ങള്‍ ഒരുക്കാനോ പണമില്ലാതെ വിഷമിക്കുകയാണ് അപര്‍ണയുടെ മാതാപിതാക്കള്‍.
അപര്‍ണക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ നഗരൂര്‍ പഞ്ചായത്തിന്റെ പിന്തുണയുïാകുമെന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും അപര്‍ണ താമസിക്കുന്ന വാര്‍ഡ് അംഗവുമായ പി സുഗതന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago