ശരീഅത്ത് സംരക്ഷണ റാലി നടത്തി
പരപ്പ: ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ മേല്‍ കത്തിവയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. പരപ്പ റൈഞ്ച് സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പയില്‍ നടത്തിയ ശരീഅത്ത് സംരക്ഷണ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഷെഫീഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖരീം ബാഖവി അധ്യക്ഷനായി.
പരപ്പ റൈഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സഹല്‍ അസ് ഹരിയില്‍ നിന്ന് എസ് വൈ എസ് പരപ്പ മേഖല പ്രസിഡന്റ് ടി അബ്ദുല്‍ ഖാദര്‍ സമസ്തയുടെ പതാക ഏറ്റുവാങ്ങി. വിമലഗിരി ചര്‍ച്ച് പരിസരത്ത് നിന്ന് ആരംഭിച്ച സംരക്ഷണ റാലിയില്‍ സമസ്തയുടെ നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. ഇബ്രാഹിം പള്ളങ്കോട്, അലി ഫൈസി, ജാതിയില്‍ അസിനാര്‍, കെ ദാവൂദ്, എ സി എ ലത്തീഫ്, സുഹൈല്‍ നമ്പ്യാര്‍ കൊച്ചി, ഇസ്ഹാഖ് പരപ്പ, ഹാഷിം അസ് ഹരി, സുലൈമാന്‍ മുണ്ട്യാനം, സി എം ഇബ്രാഹിം,യൂനുസ് ഫൈസി അരിയങ്കല്ല്, അലി മുസ്ലിയാര്, അബ്ദുല്‍ അസീസ് മങ്കയം, സുള്‍ഫിക്കര്‍ കമ്മാടം, എല്‍ കെ ബഷീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."