ഓപ്പറേഷന് 'ഭായി ഭായി'
കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ എക്സൈസ് ഓഫിസുകളുടെ പരിധിയിലും മിന്നല്‍ പരിശോധന നടത്തി. ഓപറേഷന് ഭായി ഭായിയുടെ ഭാഗമായാണ് പരിശോധന. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട പരിശോധയില്‍ കണ്ണൂരിലും ശ്രീകണ്ഠപുരത്തു നിന്നുമായി ഒന്‍പതു കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ റെയ്ഞ്ചിനു കീഴില്‍ വളപട്ടണം മന്ന, കാല്‍ടെക്സ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. രണ്ടു കിലോ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 10 പേര്‍ക്കെതിരേ കേസെടുത്തു. കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 100 പാക്കറ്റ് നിരോധിത പാന്‍ ഉല്പന്നങ്ങള് പിടികൂടി. ചെണ്ടയാട് നവോദയ കുന്നിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപിനു സമീപത്തെ പഴയ കെട്ടിടത്തില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."