HOME
DETAILS

ഓട്ടം പഠിക്കണം; പാനൂര്‍ പൊലിസ്

  
backup
December 04 2016 | 21:12 PM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa

 

പാനൂര്‍: പാനൂരില്‍ പുതുതായി അനുവദിച്ച കണ്‍ട്രോള്‍ റൂമിനായി അനുവദിച്ച ആറു വാഹനങ്ങളും കട്ടപ്പുറത്തായി.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ആറു ടവേര ജീപ്പുകളാണ് കൃത്യമായി സര്‍വിസ് നടത്താത്തതു കാരണം ഉപയോഗിക്കാനാകാതെ കട്ടപ്പുറത്തായത്. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി അനുവദിക്കപെട്ട പഴയ ജീപ്പില്‍ കഴിഞ്ഞദിവസം പട്രോളിങ് നടത്തവെ ടയര്‍ ഊരിത്തെറിക്കുകയും ചെയ്തു. ഇതിനകത്തുണ്ടായിരുന്ന എ.എസ്.ഐയും പൊലിസുകാരും തലനാരിഴയ്ക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന കെ.പി മോഹനന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പാനൂര്‍ കേന്ദ്രമാക്കി കണ്‍ട്രോള്‍ റൂം അനുവദിച്ചത്. 2015 സപ്തംബര്‍ 29ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. പാനൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആധുനിക വാര്‍ത്താവിനിമയ സൗകര്യത്തോടെ കണ്‍ട്രോള്‍ റൂം തുറന്നത്. ആവശ്യത്തിനു വാഹനങ്ങള്‍ ലഭ്യമായതോടെ സംഘര്‍ഷ മേഖലയില്‍ എളുപ്പത്തില്‍ എത്തിച്ചേരാനും പൊലിസിന് കഴിഞ്ഞിരുന്നു. എന്നാല്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുവദിക്കപ്പെട്ട ആറു വാഹനങ്ങളും കട്ടപ്പുറത്താണ്. കോഴിക്കോടുള്ള സര്‍വിസ് സെന്ററില്‍ ഭീമമായ കടബാധ്യത സര്‍വിസ് ഇനത്തില്‍ കണ്ണൂര്‍ ജില്ലയിലെ പൊലിസ് വിഭാഗം നല്‍കാനുണ്ടത്രേ. ഇതാണ് സര്‍വിസ് മുടങ്ങാന്‍ കാരണമായത്. മുന്‍വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും നടന്ന ഡിസംബര്‍ മാസത്തില്‍ കൃത്യമായ പട്രോളിങ് നടത്താനാകാത്തത് പൊലിസിനെയും കുഴക്കുന്നുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അനുവദിക്കപ്പെട്ട വാഹനത്തിന്റെ ടയറാണ് കഴിഞ്ഞ ദിവസം കടവത്തൂരില്‍ വച്ച് ഊരിതെറിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago