HOME
DETAILS

മോദിയുടെ ഖത്തര്‍ സന്ദര്‍ശനം: ഒരുക്കങ്ങള്‍ തുടങ്ങി

  
backup
May 21 2016 | 14:05 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d

ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂണ്‍ നാല്, അഞ്ച് തിയതികളിലുളള ഖത്തര്‍ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സുരക്ഷസംഘം ദോയില്‍ ആദ്യഘട്ട സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലും മറ്റ് സൗകര്യങ്ങളും സംഘം വിലയിരുത്തി. ഖത്തറില്‍ നിന്നുള്ള നിക്ഷേപസാധ്യതകളാണ് പ്രധാനമായി സന്ദര്‍ശനം കൊണ്ട് പ്രധാന മന്ത്രി ലഷ്യമിടുന്നത്. യു.എസിലും യു.എ.ഇയിലും നടത്തിയതു പോലെ പൊതുപരിപാടി ഖത്തറില്‍ നടക്കില്ലെന്നാണറിയുന്നത്. റമാദാന് തൊട്ടുമുമ്പുള്ള ദിവസങ്ങളായതിനാല്‍ പൊതുപരിപാടിക്ക് സാധ്യതയില്ലെന്നാണ് സൂചന. എങ്കിലും ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിക്ഷേപ കരാര്‍ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉന്നതതല ഇന്ത്യന്‍ സംഘം ഈയാഴ്ച ദോഹയിലെത്തും. മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്.


ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. എണ്ണ ഉള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ച. ഖത്തറിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാരുടേത്. എണ്ണ-വാതക വ്യാപാര ചര്‍ച്ചകള്‍ക്ക് പുറമെ ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


യൂറോപ്പിലടക്കം വിവിധ രാജ്യങ്ങളില്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന ഖത്തറില്‍ നിന്നും ് വന്‍ നിക്ഷേപ പദ്ധതികളാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമായുളള ചര്‍ച്ചക്കായാണ് ഇന്ത്യയിലെ ഉന്നതതല സംഘം ഈയാഴ്ച ഖത്തറിലെത്തുന്നത്. നിലവില്‍ ഇന്ത്യയിലെ ഖത്തറിന്റെ വിദേശനിക്ഷേപം മിതമായ തോതിലാണ്. റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, തുറമുഖങ്ങള്‍, ദ്രവീകൃത പ്രകൃതി വാതകം, പെട്രോകെമിക്കല്‍, വളം നിര്‍മാണം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത്. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് വന്‍കിട നിക്ഷേപ പദ്ധതികള്‍ക്ക് ഖത്തര്‍ തയാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശനം നടത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായി നേരത്തെ യു.എ.ഇയും സൗദി അറേബ്യയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. മോദി സന്ദര്‍ശിക്കുന്ന ജി.സി.സിയിലെ മൂന്നാമത്തെ രാഷ്ട്രമാണ് ഖത്തര്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തര്‍ സന്ദര്‍ശനത്തിനെത്തുന്നത്. 2008ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് നേരത്തെ ഖത്തര്‍ സന്ദര്‍ശിച്ചത്. മോദി അധികാരമേറ്റെടുത്ത ശേഷം ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ അറബ് ഭരണാധികാരി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24, 25 തിയതികളിലാണ് അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago