ജലക്ഷാമം: കടവുകളില്‍ തടയണകള്‍ നിര്‍മിച്ച് മുന്‍കരുതല്‍
കൊടുവള്ളി: ജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍കണ്ട് കടവുകളില്‍ തടയണകള്‍ നിര്‍മിക്കുന്ന പ്രവൃത്തി സജീവമായി. പൂനൂര് പുഴയുടെയും ചെറുപുഴയുടെയും ഒഴുക്കു കുറഞ്ഞ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ജനകീയ കൂട്ടായ്മയില്‍ തടയണകള്‍ നിര്‍മിച്ചു കഴിഞ്ഞു.
പാലക്കുറ്റിയില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂനുര്പുഴ ശുചീകരിച്ച് താല്‍ക്കാലിക തടയണ നിര്‍മിച്ചു. സി.പി അബ്ദുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.പി നാസര്‍കോയ തങ്ങള്‍, കോഴിശ്ശേരി ഹംസ ഹാജി, എ.കെ അസീസ്, എ.പി ആബിദ്, ടി. ഇബ്രാഹിം, സി.കെ ആലിക്കുഞ്ഞി ഹാജി, പി. ഷമീര്‍, എം.കെ ഇബ്രാഹിം, സി. മുഹമ്മദ് മാസ്റ്റര്‍, സി.പി മുഹമ്മദ് നേതൃത്വം നല്കി.
ചെറുപുഴ കരീറ്റിപ്പറമ്പ് മുണ്ടേണ്ടാട്ട്കടവില് നടന്ന തടയണ നിര്‍മാണം കെ.കെ.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ യു.വി ഷാഹിദ് അധ്യക്ഷനായി. വി.എ അബ്ദുറഹ്മാന്, സി. യൂനുസ്, വി.എ അദ്നാന്, എന്‍.വി ഫസലു, പി.കെ ഷംസീര്‍, എന്‍. സിയാദ്, ഐ.കെ സമീര്‍, വി.കെ ഷഫീഖ്, കെ.ടി റഷീദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."