കൃഷ്ണയ്യര്‍ നീതിഭാഷയെ ജനകീയമാക്കി: ജില്ലാ ജഡ്ജി
കോഴിക്കോട്: നീതിഭാഷയെ ജനകീയമാക്കിയ മഹാനായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എം.ആര്‍ അനിത.
കൃഷ്ണയ്യരുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ സമന്വയ ജനസംസ്‌കാര വേദി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനങ്ങളെ ഒന്നാകെ മുന്നില്‍ കണ്ടായിരുന്നു അദ്ദേഹം പ്രവൃത്തിച്ചതെന്നും ജഡ്ജി പറഞ്ഞു.
അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആര്‍.എല്‍ ബൈജു അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് 'നീതി നിര്‍വചനത്തിലെ പൊരുത്തക്കേടുകള്‍' വിഷയത്തില്‍ നടന്ന സെമിനാറില്‍ അഡ്വ. കാളീശ്വരം രാജ്, സിവിക് ചന്ദ്രന്‍, എന്‍.പി ചേക്കുട്ടി, അഡ്വ. എം.എസ് സജി പങ്കെടുത്തു.
അഡ്വ. മഞ്ചേരി സുന്ദര്‍രാജ് മോഡറേറ്ററായി. പുറന്തോടത്ത് ഗംഗാധരന്‍ സ്വാഗതവും പി.പി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."