HOME
DETAILS
MAL
സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരേയുള്ള കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണം: സൊസൈറ്റി ഫെഡറേഷന്
backup
December 04 2016 | 21:12 PM
കോഴിക്കോട്: സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരേയുള്ള കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും കേരള മിസ്ലേയനിയസ് കോപറേറ്റിവ് സൊസൈറ്റി ഫെഡറേഷന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലയിലെ വെല്‍ഫയര്‍ സൊസൈറ്റികളിലെ പ്രസിഡന്റുമാരുടെയും ഡയറക്ടര്‍മാരുടെയും വിപുലമായ കണ്വന്ഷന് ഒന്‍പതിന് ഉച്ചയ്ക്കു രണ്ടിന് കോഴിക്കോട് ശിക്ഷക് സദനില്‍ നടക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന് അധ്യക്ഷനായി. കെ.വി സുബ്രഹ്മണ്യന്, മുനീര്‍ എരവത്ത്, ടി.കെ ബാലന് നായര്‍, കെ.എം നിയാസ്, ബാബു കിണാശ്ശേരി, രാജന് കണ്ടോത്ത്, കെ.കെ മഹേഷ്, കോച്ചേരി വിശ്വന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."