വയോധികര്‍ക്കായി പകല്‍വീട് നിര്‍മിച്ചു
ഫറോക്ക്: അറുപതു പിന്നിട്ടവര്‍ക്ക് ഒത്തുകൂടാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമായി നല്ലളം ചാരിറ്റിബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 'പകല്‍വീട്' നിര്‍മിച്ചു. അരീക്കാട് സുന്നിപ്പള്ളിക്കു പിന്‍വശത്തു നിര്‍മിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ നിര്‍വഹിച്ചു.
നല്ലളം, അരീക്കാട് പ്രദേശങ്ങളിലുള്ള വയോധികരെ ഉദ്ദേശിച്ചാണ് ട്രസ്റ്റ് പകല്‍വീടൊരുക്കിയിരിക്കുന്നത്. പ്രദേശത്തെ പ്രവാസിയായിരുന്ന നൂറുദ്ദീന്‍ ആണ് തന്റെ വീട് വിട്ടുനല്‍കിയത്. അറുപതു കഴിഞ്ഞവര്‍ക്ക് ആശയവിനിമയത്തിനും ആരോഗ്യകരമായ സംവാദത്തിനും പകല്‍വീട് സൗകര്യമൊരുക്കും. ഭക്ഷണം, ഗെയിംസ്, വായനശാല തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി വയോധികരുടെ പകലുകള്‍ ആനന്ദകരമാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം. ഉമ്മര്‍കോയ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.എം റഫീഖ്, എം. ഖാലിദ്, പി. ജയപ്രകാശന്‍, കെ.പി. ശശി സംസാരിച്ചു.
ഉസ്മാന്‍ സ്വാഗതവും കെ. സജീവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."