അക്ഷരമുറ്റത്ത് പൂക്കള്‍ വിരിഞ്ഞു; കുരുന്നു മനസുകള്‍ ആനന്ദത്തില്‍
എടച്ചേരി: വിദ്യാലയ മുറ്റത്ത് തങ്ങള്‍ നട്ടുവളര്‍ത്തിയ പൂന്തോട്ടത്തില്‍ നിറയെ പൂക്കള്‍ കണ്ടപ്പോള്‍ അവരുടെ മുഖങ്ങളിലും സന്തോഷപ്പൂക്കള്‍ വിരിഞ്ഞു. അതിരുകളില്ലാത്ത സ്‌നേഹ കൂട്ടായ്മയില്‍ മുതുവടത്തൂര്‍ യു.പി സ്‌കൂള്‍ കുട്ടികള്‍ വിരിയിച്ചത് നന്മയുടെ നറുപൂക്കള്‍.
കൂട്ടായ്മയിലൂടെ ലക്ഷ്യം കാണുക, വിദ്യാലയത്തിലേക്ക് മറ്റു കുട്ടികളെ കൂടി ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനു പിന്നില്‍. സ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് വിദ്യാലയ മുറ്റം പൂങ്കാവനമാക്കി മാറ്റിയിരിക്കുന്നത്. ചെട്ടി, സീനിയ, പത്തുമണി, കാശി തുമ്പ തുടങ്ങിയ ചെടികളുടെ പൂക്കളാണ് സ്‌കൂള്‍ മുറ്റത്തെ അലങ്കരിക്കുന്നത്.
മുറ്റത്തൊരു പയര്‍ പന്തല്‍, വിഷ രഹിത പച്ചക്കറിത്തോട്ടം, ജൈവ വാഴത്തോട്ടം, മുറ്റത്തൊരു കോവ പന്തല്‍ തുടങ്ങിയ പദ്ധതികളുടെ വിജയമാണ് കുട്ടികളെ പൂന്തോട്ട നിര്‍മാണത്തിന് പ്രേരിപ്പിച്ചത്. സ്‌കൂള്‍ മുറ്റത്ത് ജൈവ പച്ചക്കറി തോട്ടമുണ്ടാക്കി 'വിഷ രഹിത പച്ചക്കറികള്‍' ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത് നേരത്തെ ഈ വിദ്യാലയം ശ്രദ്ധ നേടിയിരുന്നു. ജൈവ പച്ചക്കറി കൃഷി ചെയ്ത് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയമായും ഈ സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നജ ഫാത്തിമ, ഹംദ മെഹ്‌റിന്‍, യുംന മെഹ്‌റിന്‍, നന്ദന അശോക്, അവഹിക, സന ഫാത്തിമ, സരുണ്‍, ഗൗതം കൃഷ്ണ, അശ്വിന്‍ അശോക്, അബ്ദുല്‍ ഹാദി, സനൂപ്, അല്‍ഫാസ്, അബ്ദുല്‍ സഫാദ് എന്നി വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് അക്ഷരമുറ്റത്തെ പൂങ്കാവനമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."