അടിസ്ഥാന സൗകര്യങ്ങളില്ലാതെ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് റ്റഷ
നന്തിബസാര്‍: 1961ല്‍ സ്ഥാപിതമായ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു. യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് ഇ. അഹമ്മദ് റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോള്‍ എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിശ്രമഫലമായി ആദര്ശീ വിഭാഗത്തില്‍പെടുത്തി സ്റ്റേഷന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
എന്നാല്‍ പ്ലാറ്റ് ഫോം നവീകരണ പരിപാടി തുടങ്ങിയിട്ടില്ല. പ്ലാറ്റ്ഫോമിന് നീളം കുറവായതിനാല്‍ വണ്ടിയുടെ മൂന്നു നാല് കംപാര്‍ട്ട്മെന്റ് പിറകില്‍ നിന്ന് ആളുകള്‍ ഇറങ്ങാനും കയറാനും ബുദ്ധിമുട്ടുകയാണ്. പ്ലാറ്റ് ഫോമിന് ഉയരമില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
എട്ടു ട്രെയിനുകള്‍ ഇവിടെ നിര്‍ത്തുന്നുണ്ട്. സിമന്റ് ഷീറ്റ് കൊണ്ട് മറച്ചിരുന്ന ടിക്കറ്റ് കൗണ്ടറിന് മോചനമായെങ്കിലും സ്ഥിരമായി ടിക്കറ്റ് കൊടുക്കാന്‍ സ്റ്റേഷന് മാസ്റ്ററില്ല. പ്രാഥമിക സൗകര്യം ഇല്ലാത്തതും ദുരിതമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."