HOME
DETAILS

വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ചിന്നംവിളി; കനലെരിയുന്ന മനസുമായി മലയോര കര്‍ഷകര്‍

  
backup
December 04 2016 | 21:12 PM

%e0%b4%b5%e0%b4%a8%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

 

കുറ്റ്യാടി: വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ചിന്നംവിളിയുയരുമ്പോള്‍ മലയോര കര്‍ഷകരുടെ മനസില്‍ കനലെരിയുകയാണ്. കണ്ണവംപെരിയ റിസര്‍വ് വന മേഖലയില്‍പ്പെട്ട ഉള്‍ക്കാടുകളില്‍ നിന്നു വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടം മാസങ്ങളായി മലയോരത്ത് വന്‍ നാശങ്ങളാണ് വിതക്കുന്നത്. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്, പത്തേക്കര്‍, ഏച്ചിലുകണ്ടി, കുവക്കൊല്ലി, കരിങ്ങാട്‌നട, കട്ടക്കയം, നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല, ഇരുമ്പന്‍തടം, കമ്മായി, കാപ്പി തുടങ്ങിയ സ്ഥലങ്ങളിലാണ് ആനക്കൂട്ടം ജീവനുംസ്വത്തിനും വന്‍തോതില്‍ ഭീഷണിയുയര്‍ത്തുന്നത്.
നരിപ്പറ്റയിലെ ഇരുമ്പന്‍ തടത്തില്‍ വെള്ളിയാഴ്ച രാത്രിയിറങ്ങിയ ആനക്കൂട്ടം കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. കരിങ്ങാട് മേഖലയില്‍ പകല്‍സമയത്തും കൃഷിയിടത്തില്‍ ആനകള്‍ തമ്പടിക്കുകയാണ്. കൈവേലി അങ്ങാടിയില്‍ നിന്ന് കേവലം രണ്ടര കിലോമീറ്റര്‍ മാത്രമുള്ള ഇരുമ്പന്‍ തടത്തിലെ ജനവാസകേന്ദ്രത്തില്‍ ആനയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ജീവന്‍ പണയംവച്ചാണ് രാത്രികാലങ്ങളില്‍ വീടിനുള്ളില്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആറുമുതല്‍ പന്ത്രണ്ട് ആനകള്‍ അടങ്ങുന്ന സംഘങ്ങളാണു മലയോരത്ത് നാശം വിതക്കുന്നത്.
റബര്‍, വാഴ, ഗ്രാമ്പു, തെങ്ങ്, കവുങ്ങ്, ചേന, ചേമ്പ് തുടങ്ങിയ കൃഷികളെല്ലാം പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും ആനകള്‍ വന്‍ നഷ്ടമാണ് വരുത്തുന്നത്. കാര്‍ഷിക വിളകള്‍ക്കുപുറമെ കുടിവെള്ളപൈപ്പും വന്‍തോതില്‍ തകര്‍ത്തിട്ടുണ്ട്. ആനക്കൂട്ടം കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയാന്‍ കൈക്കൊണ്ട നടപടികളൊന്നും ഫലപ്രദമല്ല.
മുന്‍പ് പണിത കമ്പിവേലിയും കിടങ്ങുകളും ഉപയോഗശൂന്യമായി. ആനകളുടെ സഞ്ചാരപഥം മനസിലാക്കി നിയന്ത്രണങ്ങള്‍ സ്ഥപിക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. കാട്ടിനുള്ളില്‍ കുടിവെള്ളക്ഷാമവും, ഭക്ഷ്യക്ഷാമവും രൂക്ഷമാവുന്നതാണ് ആനകള്‍ നാട്ടിലിറങ്ങാന്‍ ഇടയാക്കുന്നത്. വനാതിര്‍ത്തിയിലെ കരിങ്കല്‍ ക്വറികളില്‍ നിന്നുള്ള ഉഗ്രശബ്ദവും ആനകളുടെ ആവാസ വ്യവസ്ഥയുടെ താളംതെറ്റിക്കുന്നു. രൂക്ഷമായ കാട്ടുമൃഗ ശല്യം തടയാന്‍ ആവശ്യമായ ജീവനക്കാരോ മറ്റു സംവിധാനങ്ങളോ കുറ്റ്യാടി ഫോറസ്റ്റ് ഓഫിസിനില്ല.
പതിനേഴ് ജീവനക്കാര്‍ വേണ്ടിടത്ത് ഏഴുപേര്‍ മാത്രമാണുള്ളത്. ഇവരെ വെച്ചുവേണം വിശാലമായ വനാതിര്‍ത്തി കാക്കാന്‍. കൃഷിനശിച്ച കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന നഷ്ട പരിഹാരമാവട്ടെ വളരെ പരിമിതവും.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് കാര്‍ഷികവിളകള്‍ക്കും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍തല അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മലയോരകര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago