ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മനുഷ്യത്വത്തിന്റെ നിറകുടമായിരുന്നുവെന്ന് പ്രൊഫ.എം.കെ സാനു
കൊച്ചി: മനുഷ്യത്വത്തിന്റെ നിറകുടമാവണം മനുഷ്യനെന്ന ലോകസത്യം ഏറ്റവും അന്വര്‍ത്ഥമാവുക ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ കാര്യത്തിലായിരുന്നെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു.
കേരള ഹിന്ദി പ്രചാരക് സമിതിയുടെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയില്‍ സംഘടിപ്പിച്ച രണ്ടാം ചരമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജയില്‍ പുള്ളികള്‍ മുതല്‍ സമൂഹത്തിലെ സാധാരണക്കാര്‍ക്കു വേണ്ടിവരെ ഉയര്‍ന്നു കേട്ട ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ രാഷ്ട്രപതിയായിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെട്ടേനെയെന്ന് പ്രൊഫ. എം.കെ സാനുമാഷ് പറഞ്ഞു. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തി. കാഴ്ച്ച നഷ്ടപ്പെട്ട പെരുമ്പാവൂരിലെ ഏഴു വയസുകാരി വിനയക്കായി നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം അദ്ദേഹം നിര്‍വ്വഹിച്ചു.
കാഞ്ഞിരപ്പള്ളി അസീസി അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി വൈറ്റ് കെയിന്‍ വിതരണം ചെയ്തു. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, എ.എ. ബാബുരാജ്, ടി.ജി രാജഗോപാല്‍, ഡോ.വനജ, അലി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."