ഭിക്ഷാടന നിരോധനം കര്‍ശനമായി നടപ്പില്‍ വരുത്തണം: ജസ്റ്റിസ് ടി.കെ ഷംസുദ്ദീന്
പള്ളുരുത്തി: ഭിക്ഷാടന നിരോധനം കര്‍ശനമായി നടപ്പില്‍ വരുത്തുവാന്‍ കൊച്ചി നഗരസഭ മുന്‍കൈയ്യെടുക്കണമെന്ന് ജസ്റ്റിസ് ടി.കെ ഷംസുദ്ദീന്.
ഭിക്ഷാടന മാഫിയയ്ക്കെതിരെ ജവഹര്‍ ബാലജനവേദി ഇടക്കൊച്ചി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പശ്ചിമകൊച്ചിയില്‍ തന്നെ പലയിടങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ട് പോകുവാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
ഈ ആശങ്ക പരിഹരിക്കുവാന്‍ ഭിക്ഷാടനം നിരോധനം കര്‍ശനമായി നടപ്പിലാക്കുവാന്‍ കൊച്ചി നഗരസഭ തയ്യാറാവണം.ചടങ്ങില്‍ ജവഹര്‍ ബാലജനവേദി ബ്ലോക്ക് പ്രസിഡന്റ് ദിലീപ് ടി. നായര്‍ അധ്യക്ഷനായി. എന്‍.ആര് ശ്രീകുമാര്‍, തമ്പി സുബ്രഹ്മണ്യം, ബെയ്സില്‍ മൈലന്തറ, കൗണ്‍സിലര്‍മാരായ കെ.ആര് പ്രേമകുമാര്‍, ജലജമണി നരേന്ദ്രന്, ഷീല ജെറോം, എം.എ ജോസി, എ.ജെ ജെയിംസ്, കെ.ജെ റോബര്‍ട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."