വയനാടിനു കനത്ത പ്രഹരമാകും: ക്വാറി അസോസിയേഷന്‍
കല്‍പ്പറ്റ: അഞ്ച് ഹെക്ടറിനു ചുവടെ വിസ്തീര്‍ണമുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി ബാധകമാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളിയത് വയനാടിനു കനത്ത പ്രഹരമാകുമെന്ന് കേരള ക്വാറി അസോസിയേഷന്‍.
നിര്‍മാണ മേഖലയില്‍ രൂക്ഷമായ പ്രതിസന്ധിയാണ് ജില്ല നേരിടാനിരിക്കുന്നതെന്ന് ക്വാറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കൂവയ്ക്കല്‍ പറഞ്ഞു. ക്വാറി ലൈസന്‍സ് പുതുക്കുന്നതിനും പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയത് സംസ്ഥാനത്ത് വയനാടിനെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതര ജില്ലകളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ് വയനാടിന്റെ സ്ഥിതി. 50 സെന്റില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഒരു കല്‍മടയും ജില്ലയിലില്ല. റവന്യൂ, പട്ടയം ഭൂമികളിലായി 165 ചെറുകിട ക്വാറികള്‍ ഉണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ക്രഷറുകളോട് അനുബന്ധിച്ചുള്ളതടക്കം 60 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമടക്കം 6000 ഓളം ക്വാറികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ പരിസ്ഥിതി അനുമതി ലഭിച്ച 158 ക്വാറികളില്‍ ഒന്നുപോലും വയനാട്ടില്‍ ഇല്ല. കല്‍മടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം വ്യോമ, റെയില്‍, ജല ഗതാഗത സൗകര്യമില്ലാത്ത ജില്ലയില്‍ നിര്‍മാണ മേഖലയെ തളര്‍ത്തും. കെട്ടിടങ്ങള്‍, വീടുകള്‍, നിര്‍ധന ജനവിഭാഗങ്ങള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പം തദ്ദേശ സ്ഥാപനങ്ങളും മറ്റും നിര്‍മിക്കുന്ന ഭവനങ്ങള്‍ എന്നിവയുടെ പ്രവൃത്തി അവതാളത്തിലാകും. നിര്‍മാണത്തിനു ആവശ്യമായ കല്ലും മണലും വന്‍വില നല്‍കി പുറത്തുനിന്ന് ഇറക്കേണ്ടിവരും. ജില്ലയില്‍ പതിനായിരക്കണക്കിനു ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. നിര്‍മാണ മേഖലയിലെ സ്തംഭനം ജില്ലയുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്നും ജോണ്‍സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."