വാണിജ്യനികുതി വകുപ്പ് പിഴ ചുമത്തി
കുമളി: തമിഴ്നാട്ടില്‍നിന്നും കുമളിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പരിശോധന കഴിഞ്ഞെത്തിയ രണ്ടു ലോറികള്‍ വാണിജ്യ വകുപ്പ് ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ ബി. പത്മദാസും സംഘവും വണ്ടിപ്പെരിയാറില്‍ പിടികൂടി പിഴ ചുമത്തി. തമിഴ്നാട്ടിലെ തേനിയില്‍ നിന്നും പച്ചക്കറി ലോറിക്കുള്ളില്‍ നികുതിവെട്ടിച്ച് കടത്തിയ ജീരകം, കായം, പ്ലാസ്റ്റിക്ക് കവറുകള്‍, പോളിത്തീന്‍ ബാഗുകള്‍, കടുക്, തുടങ്ങിയ പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടികൂടിയാണ് 26000 രൂപ പിഴ ചുമത്തിയത്.
രണ്ടാമത്തെ ലോറിയില്‍ കൊണ്ടുവന്ന അരി, പരിപ്പ്,പയര്‍ വര്‍ഗങ്ങളുടെ മറവില്‍ നികുതിവെട്ടിച്ച ഉല്പന്നങ്ങള് മറ്റൊരു വാഹനത്തില്‍ പകര്‍ത്തി പരിശോധിച്ചാല്‍ മാത്രമെ കണ്ടെത്താന്‍ കഴിയു. ഇതിനുവേണ്ടി വാഹനം വണ്ടിപ്പെരിയാര്‍ പൊലിസ് സ്റ്റേഷന് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍, സുരേഷ് ബാബു, ഡ്രൈവര്‍ ജോര്‍ജ് എന്നിവരുടെ സംഘമാണ് ലോറികള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."