HOME
DETAILS

സമരത്തിന് പോരാട്ടവീര്യം പകര്‍ന്ന് പത്മനാഭ മാരാര്‍

  
backup
December 04 2016 | 21:12 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82

 

രാമപുരം: കോട്ടമല സംരക്ഷണിക്കുന്നതിന് വേണ്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുന്‍പാകെ സമര്‍പ്പിക്കുന്നതിനുള്ള ഭീമഹര്‍ജിയില്‍ രാമപുരത്തിന്റെ മുത്തച്ചന്‍ നൂറ്റിപതിനൊന്ന് വയസുള്ള പത്മനാഭ മാരാരും അണിചേര്‍ന്നു.
സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും എത്തിയപ്പോള്‍ പ്രകൃതി സ്‌നേഹിയായ ഇദ്ദേഹവും നിറഞ്ഞ സന്തോഷത്തോടെ ഇതില്‍ പങ്കാളിയാവുകയായിരുന്നു. നാലമ്പലങ്ങളിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ നൂറ്റിമൂന്ന് വര്‍ഷമായി സോപാന സംഗീതം ആലപിച്ചുവരുന്ന വ്യക്തിയാണ് മാരാര്‍. ഒരു രൂപയും ഒപ്പും നല്‍കിയ പത്മനാഭ മാരാര്‍ നാടിനെ സംരക്ഷിക്കുവാന്‍ ശക്തമായി പോരാടണമെന്നും, മനസ്സുകൊണ്ട് ഞാനും നിങ്ങളോടൊപ്പമുണ്ടെന്നും സമരക്കാരോട് പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ വാര്‍ഡ് മെമ്പര്‍ മാരുടെയും, സമരസമിതി പ്രവര്‍ത്തകരുടെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് പത്ത് മുതല്‍ പതിനെട്ട് വരെയുള്ള വാര്‍ഡുകളിലെ വീടുകളില്‍ കയറി ഒപ്പുശേഖരണം നടത്തി. ഇന്ന് 1 മുതല്‍ പത്ത് വരെയുളള വാര്‍ഡുകളില്‍ ഒപ്പുശേഖരണം നടത്തും. രാമപുരം പഞ്ചായത്തിനൊപ്പം കടനാട്, പുറപ്പുഴ പഞ്ചായത്തുകളിലും ഒപ്പുശേഖരണം നടന്നുവരികയാണ്. ജനങ്ങളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ഒപ്പും ഒരു രൂപയും കാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വാര്‍ഡുകളില്‍ അതാത് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ സജീവമായി ഒപ്പുശേഖരണത്തില്‍ പങ്കാളികളാകുന്നുണ്ട്. പ്രകൃതി സ്‌നേഹികളായ നിരവധി വ്യക്തികളും, സ്ഥാപനങ്ങളും സമരക്കാരെ സഹായിക്കുവാന്‍ ഇതിനോടകം മുന്‍പോട്ട് വന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago