HOME
DETAILS

നിലനില്‍ക്കേണ്ട മൂന്ന് രാഷ്ട്രീയധാരകള്‍

  
backup
December 04 2016 | 22:12 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0

ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ ഭൂമികയില്‍ വരുന്ന പ്രകമ്പനങ്ങള്‍ സൂക്ഷ്മമായിട്ടല്ല പ്രതിഫലിക്കുക. പൊതുസമൂഹത്തിന്റെ ഇടനാഴിയില്‍ അത്തരം മാറ്റങ്ങള്‍ ഉയര്‍ത്തുന്ന പൊതു ബോധം ആപല്‍ക്കരമായ മാറ്റങ്ങള്‍ക്ക് നിമിത്തമാകാറുണ്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനം താല്‍ക്കാലിക പ്രഹരങ്ങളല്ല വരുത്താനിടയുള്ളത്. അന്താരാഷ്ട്ര സമൂഹത്തിന് നല്‍കാനിടയുള്ള സന്ദേശങ്ങള്‍ പരിഷ്‌കൃത പരിസരം അടയാളപ്പെടുത്തുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ചെറുതല്ലാത്ത ചലനങ്ങള്‍ അന്തര്‍ദേശീയ രാഷ്ട്രീയ ചിന്താധാരകളില്‍ പ്രചോദനമാകാറുണ്ട്. ഇറ്റലിയില്‍ മുസോളിനിയില്‍ നിന്നുയര്‍ന്ന വംശീയ ചിന്താധാരകളാണ് ഫാസിസ്റ്റ് ജര്‍മനിയെ പാകപ്പെടുത്തിയത്. ഗോള്‍വാള്‍ക്കറും സവര്‍ക്കറും കടം കൊണ്ട ആശയം വൈദേശികത്തിന്റേതും പകയുടേതുമാണ്. ഇന്ത്യന്‍ ദേശീയതയ്ക്കും നിലനില്‍പിനും ഭീഷണി ഉയര്‍ത്തിയേക്കാവുന്ന ധാരാളം ആശയങ്ങള്‍ കടം കൊണ്ട രാഷ്ട്രീയ വേദികള്‍ ഇന്ത്യയുടെ സ്വതസിദ്ധമായ നിലനില്‍പ്പില്ലാതാക്കും. ഇന്ത്യക്ക് ചേര്‍ന്നതും ഇന്ത്യക്കാര്‍ക്ക് ബോധ്യമുള്ളതുമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനപ്പുറത്തുള്ള കടം കൊള്ളലുകള്‍ അപകടമല്ലാതെ നന്മ വരുത്തില്ല.

 

സോഷ്യലിസം പൂര്‍ണാര്‍ഥത്തില്‍ ലോകാവസാനം വരെ നടപ്പിലാകില്ലെന്നറിയാത്തവരില്ല. അത് പ്രകൃതിവിരുദ്ധവും സ്വാഭാവിക നൈതികതകള്‍ നിരാകരിക്കുന്നതുമാണ്. എന്നാലും ക്യാപ്പിറ്റലിസത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത സമീപനങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഒരു പ്രത്യാശയുടെ തിരി കത്തിച്ചു വച്ച് ജനപഥത്തെ ആത്മ ധൈര്യമുള്ളവരാക്കിതീര്‍ക്കാനും ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ്, സോവിയറ്റ് ചിന്താധാരകള്‍ തകര്‍ക്കാനുള്ള സര്‍ഗാത്മകത സമ്മതിക്കാതെ തരമില്ല. ഒരു ഘട്ടത്തില്‍ ലോകത്തിന്റെ മൂന്നിലൊന്ന് ഭൂപ്രദേശം കമ്മ്യൂണിസത്തിന് കീഴടങ്ങിയിരുന്നു. എന്നിട്ടിവിടങ്ങളിലെ അടിസ്ഥാന വര്‍ഗങ്ങളില്‍ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായില്ല. അവസാനമായി അവശേഷിക്കുന്ന ചൈനയില്‍ ഇപ്പോഴും നഗ്‌നത മറക്കാന്‍ മതിയായ വസ്ത്രവും പാര്‍പ്പിടവും ആഹാരവുമില്ലാതെ അനേക ലക്ഷങ്ങള്‍ കഴിഞ്ഞ് കൂടുന്നു. 'ദാസ് ക്യാപിറ്റല്‍' വായിച്ച് നിര്‍വൃതി അടയാമെന്നല്ലാതെ അന്നനാളത്തിലേക്ക് ആഹാരമെത്തിക്കാനാവില്ലെന്ന് ഉറപ്പ്. എങ്കിലും ലോക സാഹചര്യത്തില്‍ ഇടതുപക്ഷ ചിന്തകള്‍ കൂമ്പടഞ്ഞു കൂടാ. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും സമത്വ വിചാരങ്ങളെ സംബന്ധിച്ചും ഉയര്‍ന്ന് വരുന്ന ഇടതുപക്ഷ ചിന്താധാരകള്‍ മാനവസമൂഹത്തിന് നല്‍കിയിട്ടുള്ള ഗുണപരമായ മാറ്റങ്ങള്‍ വിസ്മരിക്കാവതല്ല. അക്കാരണത്താല്‍ ഇടതുപക്ഷ ചിന്തകള്‍ പൊതു ബോധമായി കാണണം. വിശേഷിച്ചും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ അപചയം ഫാസിസ്റ്റുകള്‍ക്ക് സഹായകമാണെന്ന് സാധ്യത. അക്കാരണത്താല്‍ കൊടിയ വിപത്ത് തടയാനെങ്കിലും രാഷ്ട്രീയ സന്തുലിതാവസ്ഥ നിലനില്‍ക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ രാഷ്ട്രീയ സാന്നിധ്യം ഈ അര്‍ഥത്തില്‍ അനിവാര്യമാണെന്ന് സമ്മതിക്കാതെ വയ്യ. സ്വയം തകരാതെ നിലനില്‍ക്കാനുള്ള വഴികളാണിവര്‍ സ്വീകരിക്കേണ്ടത്.


ഇന്ത്യന്‍ ദേശീയതയുടെ യഥാര്‍ഥവും കോണ്‍ഗ്രസ് പ്രസ്ഥാനമാണ്. വല്ലഭ് ഭായ് പട്ടേല്‍, നരസിംഹ റാവു തുടങ്ങിയവരുടെ നിലപാടുകള്‍ ആ പ്രസ്ഥാനത്തെ തകര്‍ച്ചയിലെത്തിച്ചെങ്കിലും ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബ്ദുല്‍കലാം ആസാദ് തുടങ്ങിയ കറകളഞ്ഞ ദേശസ്‌നേഹികള്‍ വര്‍ഗീയ വിഭാഗീയതകളില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമലീകരിച്ചവരില്‍ പ്രധാനികളാണ്. ഭാരതത്തിലെ അനവധി വൈവിധ്യങ്ങളെ ഒന്നിപ്പിക്കുന്നതിലും ദേശ വ്യാപകമായി പൊതുബോധം നേടുന്നതിലും കോണ്‍ഗ്രസ് ചരിത്രവിജയം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് തകരുമ്പോള്‍ പ്രാദേശികമോ വര്‍ഗീയമോ ഉള്ള സങ്കര രാഷ്ട്രീയ വേദികളാണ് രൂപപ്പെടുന്നത്. ജനസംഘത്തിന്റെയും ആര്‍.എസ്.എസിന്റെയും ഭീകരമുഖം ഇന്ത്യയിലാകമാനം തടഞ്ഞു നിര്‍ത്തിയത് കോണ്‍ഗ്രസ് ആയിരുന്നു. കോണ്‍ഗ്രസ് ക്ഷയിച്ചാല്‍ അവിടം സ്ഥാനമുറപ്പിക്കുന്നത് വര്‍ഗീയ ശക്തികളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലൊരിടത്തും പരതിയാല്‍ കാണാത്ത ആര്‍.എസ്.എസിന്റെ സൈദ്ധാന്തിക അപകടത്തില്‍പ്പെട്ട വംശീയ വൈരികന്‍മാരെ തടയാന്‍ കോണ്‍ഗ്രസിനോളം ആശയ സമ്പന്നതയും ഇന്ത്യയിലാകമാനം വേരുകളുമുള്ള മറ്റ് പാര്‍ട്ടികളുമില്ല. കൃത്യമായൊരു ദേശീയ സാമ്പത്തിക അന്തര്‍ദേശീയ നയങ്ങളും ഉള്ള പാര്‍ട്ടികള്‍ കാണാനില്ല. കോണ്‍ഗ്രസ് നിലനില്‍ക്കാന്‍ പ്രഥമമായും ആഗ്രഹിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് മാത്രം.
കേരളത്തിന്റെ രാഷ്ടീയ സദാചാര ഭൂമികയിലെ തിളക്കമാര്‍ന്ന ന്യൂനപക്ഷ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഇന്ത്യയിലിതിന് അര്‍ഹമാം വിധം വളരാനായില്ലെന്നതും ഇനിയും വിചിന്തന വിധേയമാക്കണം. മത ന്യൂനപക്ഷങ്ങളെ നാശത്തിലേക്ക് നയിക്കുന്നതിന് വര്‍ഗീയ വാദികള്‍ ഒരുക്കിയ എല്ലാ കെണിവലകളും പൊട്ടിച്ച് അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവസരം സൃഷ്ടിച്ചത് മുസ്്‌ലിം ലീഗാണ്. ഇന്ത്യയുടെ ഭൂതകാല പരിസരത്തിന്റെ ഉല്‍പന്നങ്ങളായ പിന്നാക്കാവസ്ഥ, ജാതീയത, ദാരിദ്ര്യം ഇവയുടെ നിര്‍മാര്‍ജനത്തിന് തടസ്സം സൃഷ്ടിക്കുന്ന വര്‍ഗീയത അച്ചടക്ക രാഹിത്യം ഇതിനിടയില്‍ മത ന്യൂനപക്ഷങ്ങളെ തെറ്റായ ദിശയിലേക്ക് സഞ്ചരിപ്പിക്കാനുള്ള നീക്കങ്ങള്‍ അതിജയിച്ചാണ് മുസ്്‌ലിം ലീഗ് ഈ ചരിത്ര നിയോഗം നിര്‍വഹിച്ചത്. കൂട്ടത്തില്‍ അര്‍ഹമായ അവകാശങ്ങളെ സംബന്ധിച്ചുള്ള അവബോധം ഉണ്ടാക്കാനും ചിലതൊക്കെ നേടിയെടുക്കാനും സാധിച്ചു.


കേരളം ഒരിക്കലും വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടുകൂടാ. രാജ്യസ്‌നേഹവും ദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ രഹിതമായി ചിന്തിക്കുന്ന ഒരു ജനതയെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, മുസ്്‌ലിം ലീഗ് ത്രയങ്ങള്‍ ശക്തി ചോര്‍ന്നു പോകാതെ സൂക്ഷിക്കേണ്ടതുണ്ട്. ബി.ജെ.പി ശക്തിപ്പെടാന്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ നിലപാടുകള്‍ കാരണമാകാറുണ്ട് എന്നത് വസ്തുതയാണ്. ഇരു പാര്‍ട്ടികളുടെയും ന്യൂനപക്ഷ നിലപാടുകളും ഹിന്ദുത്വത്തോടുള്ള മൃദുല സമീപനങ്ങളും ബി.ജെ.പി വളരുന്നതിലേക്കാണ് പര്യവസാനിക്കാറുള്ളത്.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറത്ത് യാഥാര്‍ഥ്യ ബോധം പ്രകടിപ്പിക്കാന്‍ കഴിയാതെ വന്നതാണ് നിരവധി സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ തകര്‍ന്നു പോകാന്‍ കാരണം. അധികാരമെന്ന ഒറ്റമൂലി സിദ്ധാന്തം യു.പിയിലും ബി.ജെ.പിക്ക് അനുകൂലമാകും. ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കാത്തിടത്തോളം ഫാസിസത്തെ പ്രതിരോധിക്കുക അസാധ്യം. രാഷ്ട്രീയ സന്തുലിതാവസ്ഥയ്ക്ക് കരുത്ത് പകരുകയാണ് ഫാസിസത്തിന് തടയിടാനുള്ള പ്രായോഗിക പ്രവര്‍ത്തനമെന്നുറപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago