'സ്മാര്‍ട്ട് യൂത്ത്‌സ് ' ജന പ്രതിനിധികള്‍ക്ക് ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം
ശ്രീകൃഷ്ണപുരം: ജില്ലയില്‍ ഇടത് തരംഗം ആഞ്ഞ് വീശിയപ്പോഴും യു.ഡി.എഫ് നില നിര്‍ത്തിയ സീറ്റുകള്‍ക്ക് പിന്നില്‍ സ്മാര്‍ട്ട് യൂത്ത് എം.എല്‍ .എ മാര്‍. ജില്ലയിലെ യുവ നേതാക്കളായ മുസ്‌ലിം ലീഗിലെ മണ്ണാര്‍ക്കാട് എം.എല്‍ .എ അഡ്വ. എന്‍ ശംസുദ്ദീന്‍, കോണ്‍ഗ്രസിലെ പാലക്കാട് എം.എല്‍ .എ ഷാഫി പറമ്പില്‍,തൃത്താല എം.എല്‍ .എ വി.ടി ബല്‍റാം എന്നിവരാണ് ജില്ലയില്‍ യു.ഡി.എഫിന്റെ അഭിമാനം നില നിര്‍ത്തിയത്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ വര്‍ദ്ധനവ് ഉണ്ടാക്കാനും ഈ മൂവര്‍ക്കും കഴിഞ്ഞു. സ്വന്തം കുടുംബാംഗത്തെപ്പോലെയുള്ള സാന്നിധ്യവും പ്രവര്‍ത്തനവുമാണ് എല്‍.ഡി.എഫ് കൊടുങ്കാറ്റില്‍ ആടിയുലയാതെ പിടിച്ച് നില്‍ക്കാന്‍ ഇവര്‍ക്ക് സാധിച്ചത്. വികസനം തൊട്ട് കാണിക്കാവുന്ന രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തന ശൈലി . കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരസ്യമായി നിലവിലെ എം.എല്‍ .എ അഡ്വ. എന്‍ ശംസുദ്ദീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തതോടെ സംസ്ഥാന തലത്തില്‍ തന്നെ മണ്ണാര്‍ക്കാട് മണ്ഡലം ശ്രദ്ധേയമായി. പൊതുവെ മണ്ഡലത്തില്‍ സുസമ്മതനായ ശംസുദ്ദീനെ തോല്‍പ്പിക്കാന്‍ കാന്തപുരം ആഹ്വാനം ചെയ്തതോടെ മണ്ണാര്‍ക്കാട് വീറും വാശിയും പ്രകടമാവുകയും മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം നേടുകയും ചെയ്തു. മുമ്പെങ്ങുമില്ലാത്ത ചരിത്ര വികസനം നടത്തിയ എം.എല്‍ .എ യെ മണ്ഡലത്തിന് പുറത്തെ ഒരു കൊല പാതകത്തിന്റെ പേരില്‍ ഇകഴ്ത്താന്‍ശ്രമിച്ചപ്പോള്‍ ശംസുദ്ദീന്റെ വിജയം നിഷ്‌ക്ഷമതികളുടെ ആവശ്യവും പൊതു വികാരവുമായി മാറി.
സ്മാര്‍ട്ട് ഫോണും സെല്‍ഫിയും സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളും കൊണ്ട് പുതു തലമുറയില്‍ ഓളമുണ്ടാക്കിയ തൃത്താല എംഎല്‍ .എ വി. ടി ബല്‍റാമിന്റെ വിജയം ഇടത് മുന്നണിക്ക് കനത്ത പ്രഹരമായി. പാരമ്പര്യമായി ഇടത് പക്ഷത്തിന്റെ കൂടെ നിലയുറപ്പിച്ചിരുന്ന തൃത്താല വി.ടി ബല്‍റാമിന്റെ ആഗമനത്തോടെ വലത് പക്ഷത്തേക്ക് ചായുകയായിരുന്നു. വികസനവും കരുതലും മുഖമുദ്രയാക്കി തന്റെ നിലപാടുകള്‍ ആര്‍ജവത്തോടെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും തുറന്ന് പറഞ്ഞ് ബല്‍റാം ജനകീയനായ എം.എല്‍ .എ ആയി മാറി .മണ്ഡലത്തില്‍ സുപരിചിതയായ എതിര്‍ സ്ഥാനാര്‍ഥി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് ബല്‍റാമിന്റെ വ്യക്തി പ്രഭാവത്തിലും വികസന കുതിപ്പിലും നിഷ്പ്രഭമാവുകയായിരുന്നു.
പാലക്കാട്ടെ എല്ലാ വിധ ജനങ്ങളെയും പ്രിയ താരമായിരിക്കുകയാണ് മറ്റൊരു സ്മാര്‍ട്ട് എം.എല്‍ .എ ഷാഫി പറമ്പില്‍. ആയിരമോ രണ്ടായിരമോ ഭൂരിപക്ഷം പ്രതിക്ഷിച്ചിടത്താണ് യു.ഡി.എഫിനെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം നേടാനായത്. എതിര്‍ സ്ഥാനാര്‍ഥി ജനകീയനായ എന്‍ .എന്‍ കൃഷ്ണദാസ് ആയതോടെയാണ് ഷാഫിക്ക് മത്സരം കടുത്തതായത്.മനസറിഞ്ഞ് മനമറിഞ്ഞ് ഇവിടെയും വികസന തേരോട്ടം നടത്തിയ നടത്തിയ ഷാഫിക്ക് യുവത്വത്തെ കയ്യിലെടുക്കാന്‍ സാധിച്ചു. സ്മാര്‍ട്ട് യൂത്തിലേക്ക് ജില്ലയില്‍ നിന്ന് നവാഗതനായി എല്‍.ഡി .എഫിലെ പട്ടാമ്പിയിലെ നിയുക്ത എം.എല്‍ .എ മുഹമ്മദ് മുഹ്‌സിനുമുണ്ട്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് മുഹ്‌സിന്‍. യുവതയെ കൈയ്യിലെടുക്കാന്‍ മറ്റ് സ്മാര്‍ട്ട് എം.എല്‍.എ മാരെപ്പോലെ പോലെ മുഹ്‌സിന്‍ ശമിക്കുന്നുറപ്പാണ്. പരിചിതനായ സി.പി മുഹമ്മദിനെതിരെ പുതുതലമുറയിലെ മുഹസിന്‍ രംഗപ്രവേശനം ചെയ്തതോടെ ന്യൂജനറേഷന്‍ സി.പി മുഹമ്മദിന് എതിരാവുകയായിരുന്നു. ജില്ലയിലെ യുവാക്കള്‍ പിന്തുണച്ചത് യുവ എം.എല്‍. എ മാരെയാണ്എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."