മികച്ച ശ്രമങ്ങള്‍ക്കിടയിലും ജയയുടെ നില അതീവ ഗുരുതരം; എന്തും സംഭവിക്കാമെന്ന് റിച്ചാർഡ് ബെയ്ല്‍ - LIVE
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ജയയ്ക്ക് ഹൃദയാഘാതമുണ്ടായത്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സൂചന. ജയയുടെ ഹൃദയവും ശ്വാസകോശവും യന്ത്രസഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്.
Situation extremely grave but can confirm everything possible being done to give her best chance of surviving:Dr.Richard Beale #jayalalithaa
— ANI (@ANI_news) December 5, 2016
- ജയയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അവരെ ചികിത്സിക്കുന്ന ലണ്ടനിൽ നിന്നുള്ള വിദഗ്ധ ഡോക്ടർ റിച്ചാർഡ് ബെയ്ല്‍. ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നത്. കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു
- അപ്പോളോ അധികൃതർ പുതിയ മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവിട്ടു. ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്നും ഇസിഎംഒ യിലാണ് കഴിയുന്നതെന്നുംറിപ്പോർട്ടില്‍ പറയുന്നു.
- ജയലളിത അപകടനില തരണം ചെയ്തതായും സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി ജെ.പി നദ്ദ അറിയിച്ചു.
- അപ്പോളോ ആശുപത്രിയിൽ വച്ച് തമിഴ്നാട് മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നു.
-
ജയയുടെ ആരോഗ്യനിലയില്‍ മനംനൊന്ത് ഗൂഢല്ലൂര്‍(ഗാന്ധിനഗര്‍) സ്വദേശിയായ എ.ഡി.എം.കെ പ്രവര്‍ത്തകന്‍ മരിച്ചു
Madurai (TN): Supporters pray for #Jayalalithaa's speedy recovery as she suffered a cardiac arrest last evening pic.twitter.com/oQP3atnamK
— ANI (@ANI_news) December 5, 2016
- അണ്ണാ ഡി.എം.കെ മന്ത്രിമാർ 11 മണിക്ക് പാർട്ടി ആസ്ഥാനത്ത് അടിയന്തര യോഗം ചേരും
If TN requires help we are willing, Home Min will put forces on standby. Can't intervene on our own: Kiren Rijiju MoS Home #jayalalithaa pic.twitter.com/Made9DlzeW
— ANI (@ANI_news) December 5, 2016
- ഇന്ന് രാവിലെ ജയലളിതയെ ഹൃദയശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും അവര്‍ സുഖമായി കഴിയുകയാണെന്നും എഐഎഡിഎംകെ വക്താവ് സി.ആര്‍ സരസ്വതി പറഞ്ഞു.
- സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ജയലളിതയ്ക്കായി പൂജകളും പ്രാർഥനകളും നടക്കുന്നുണ്ട്.
- ആശുപത്രിയ്ക്ക് പുറത്ത് വന്‍ പൊലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് തമിഴ്‌നാട് ഡി.ജി.പി പൊലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- കേന്ദ്രആഭ്യന്തരവകുപ്പു മന്ത്രി രാജ്‌നാഥ് സിങ് തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി.
- തിരുവണ്ണാമലൈയില്‍ കർണാടക ബസിനു നേരെ കല്ലേറ, തുടർന്ന കര്‍ണാടക ബസ്സുകള്‍ തമിഴ്‌നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു.
- കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ചെന്നൈയിലെത്തി.
- മുംബൈയിലായിരുന്ന തമിഴിനാട് ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവു വിവരമറിഞ്ഞ് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി.
- അപ്പോളോ ആശുപത്രിയില്‍ വെച്ച് തമിഴ്‌നാട് മന്ത്രിസഭയുടെ അടിയന്തര യോഗം ചേര്‍ന്നു.
- ഐസിയുവില്‍ പ്രവേശിപ്പിച്ച ജയയ്ക്ക് ലണ്ടനിലുള്ള ഡോ. റിച്ചാര്‍ഡ് ബീലിന്റെ നിര്‍ദേശമനുസരിച്ചാണ് ചികില്‍സയാണ് നല്‍കുന്നത്.
- അമ്മയുടെ രോഗവാര്‍ത്ത പരന്നതോടെ വന്‍ ജനാവലിയാണ് അപ്പോളോ ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ണാടക, കേരള അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി.
-
ജനപ്രവാഹം നിയന്ത്രണാതീതമായതിനാല്‍ ആശുപത്രിയിലേക്കുള്ള റോഡ് പൊലിസ് അടച്ചു. വാഹനങ്ങളൊന്നും അവിടേയ്ക്ക് കടത്തിവിടുന്നില്ല.
-
സെപ്തംബര്‍ 22നാണ് ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നു.
-
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."