ഹരിതകേരളം മിഷനില്‍ പൊലിസും പങ്കുചേരും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കേരള പൊലിസും പങ്കുചേരും. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ പൊലിസ് സ്റ്റേഷനുകളിലും മറ്റു പൊലിസ് ഓഫിസുകളിലും സംഘടിപ്പിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
ഈ ദിവസം സംസ്ഥാനമൊട്ടാകെ ശുചിത്വം ഉറപ്പാക്കുന്നതിനായി നടത്തുന്ന വിവിധ പരിപാടികളിലും കേരള പൊലിസിന്റെ പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പൊലിസ് സ്റ്റേഷനുകളും പൊലിസ് ഓഫിസുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം.
പ്രാദേശികമായ ഖര, ജല, വായു മലിനീകരണം ഒഴിവാക്കുന്നതിനുള്ള പൊലിസ് നടപടികളുടെ ഭാഗമായി മാപ്പിങ്, ബോധവല്‍ക്കരണം, യുക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കല്‍ എന്നിവ ഘട്ടം ഘട്ടമായി നടപ്പാക്കണം. ഈ നടപടികളുടെ പുരോഗതി വിലയിരുത്തി കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്റ്റേഷന്‍, സര്‍ക്കിള്‍, ഡിവൈ.എസ്.പി, ജില്ലാ തലങ്ങളില്‍ വ്യാഴാഴ്ച നടക്കും.
പൊലിസ് സ്റ്റേഷനുകളും പരിസരവും ശുചിയാക്കുക, കേസില്‍ പിടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളും മറ്റും ഒരു ഭാഗത്ത് ഒതുക്കി സൂക്ഷിക്കുക, റെക്കോര്‍ഡുകളും മറ്റും കൂടുതല്‍ ചിട്ടയായി സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ ദിവസം സ്റ്റേഷനുകളിലും മറ്റു പൊലിസ് ഓഫിസുകളിലും നടക്കും. ഇതോടൊപ്പം പ്രാദേശികമായി നടക്കുന്ന ഹരിതകേരളം കാംപയിന്‍ പദ്ധതികള്‍ക്ക് ആവശ്യമായ സഹായം നല്‍കുക, റസിഡന്റ്‌സ് അസോസിയേഷനുകളും ജനമൈത്രി സമിതികളുമായി ചേര്‍ന്ന് വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ പരിപാടികളും നടപ്പാക്കും.
സവിശേഷമായ പ്രവര്‍ത്തനം ആവിഷ്‌കരിക്കുന്ന സ്റ്റേഷനും ഓഫിസിനും ജില്ലാതലത്തില്‍ പാരിതോഷികം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."