എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ഥനാദിനം നാളെ
കോഴിക്കോട്: അയോധ്യയിലെ ബാബരി മസ്ജിദ് വര്‍ഗീയ ഫാസിസ്റ്റുകളാല്‍ തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ശാഖാതലങ്ങളില്‍ പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. ബാബരി അനുസ്മരണം, മജ്‌ലിസുന്നൂര്‍, പ്രാര്‍ഥനാസദസ് എന്നിവയാണ് ബാബരി ദിനത്തില്‍ സംഘടിപ്പിക്കുക. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍ നിര്‍മിച്ച് മുസ്‌ലിം സമുദായത്തിന് വിട്ടുകൊടുക്കുന്നതിലൂടെ മാത്രമേ മതേതര ഇന്ത്യയുടെ യശസ്സ് വീണ്ടെടുക്കാന്‍ കഴിയൂവെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
മുഹമ്മദ് ഫൈസി ഓണമ്പിള്ളി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട്, പി.എം റഫീഖ് അഹമ്മദ് തിരൂര്‍,അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍,വി.കെ ഹാറൂന്‍ റശീദ് മലപ്പുറം, ബശീര്‍ ഫൈസി ദേശമംഗലം, മുജീബ് ഫൈസി പൂലോട്,അഹ്മദ് ഫൈസി കക്കാട്, ശുഹൈബ് നിസാമി നീലഗിരി, ശഹീര്‍ പാപ്പിനിശ്ശേരി, ആശിഖ് കുഴിപ്പുറം, ഗഫൂര്‍ അന്‍വരി മുതൂര്‍, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍,താജുദ്ദീന്‍ ദാരിമി പടന്ന, നൗഫല്‍ കുട്ടമശ്ശേരി ചര്‍ച്ചയില്‍ സംബന്ധിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."