HOME
DETAILS
MAL
ഹിതപരിശോധനാ ഫലം എതിരായി; ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവെച്ചു
backup
December 05 2016 | 05:12 AM
റോം: ജനഹിത പരിശോധനയില്‍ പരാജയപ്പെട്ട ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റെയോ റെന്‍സി രാജി പ്രഖ്യാപിച്ചു.പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം ലഭിക്കുംവിധം സെനറ്റര്‍മാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തൊഴിലില്ലായ്മ തടയാനെന്നപേരില്‍ ഉദാരവല്‍കരണം നടപ്പാക്കുന്നവിധം ഭരണഘടന ഭേദഗതി ചെയ്യാനുമാണ് റെന്‍സി ലക്ഷ്യമിട്ടിരുന്നത്. ഈ നിര്‍ദേശങ്ങളിലായിരുന്നു ജനഹിത പരിശോധന നടത്തിയത്.
റെന്‍സി മുന്നോട്ടുവച്ച ഭരണഘടനാ പരിഷ്‌കാരങ്ങളെ 42–46% ആളുകള്‍ അനുകൂലിച്ചപ്പോള്‍ 54–58% ജനങ്ങള്‍ എതിര്‍തെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ രാജി തീരുമാനം അറിയിക്കുമെന്ന് റെന്‍സി അറിയിച്ചു.
റെന്‍സിയുടെ പാര്‍ട്ടിയും സഖ്യകക്ഷികളും ബിസിനസ് സമൂഹവും പരിഷ്‌കാരങ്ങളെ അനുകൂലിപ്പോള്‍ പ്രതിപക്ഷം മുഴുവന്‍ എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."