മൃഗക്കൊഴുപ്പ്: അഞ്ച് പൗണ്ട് നോട്ട് ഉപയോഗിക്കില്ലെന്ന് ഹൈന്ദവ സംഘടന
ലണ്ടന്‍: മൃഗക്കൊഴുപ്പ് അടങ്ങിയതിനാല്‍ ബ്രിട്ടനില്‍ പുതുതായി ഇറക്കിയ അഞ്ച് പൗണ്ട് നോട്ട് ഉപയോഗിക്കില്ലെന്ന് ഹൈന്ദവ സംഘടനയായ എച്ച്.എഫ്.ബി അറിയിച്ചു. സംഘടന കഴിഞ്ഞദിവസം നോട്ട് പിന്‍വലിക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. സസ്യഭോജനശാലകളിലും ക്ഷേത്രങ്ങളിലും പുതിയ നോട്ട് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ കാണിക്കയിടാന്‍ ഇതു ഉപയോഗിക്കില്ലെന്ന് നാഷനല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെമ്പിള്‍സ് വക്താവ് സതീഷ് ശര്‍മ ബി.ബി.സിയോട് പറഞ്ഞു. ക്ഷേത്രങ്ങളില്‍ പോളിമര്‍ നോട്ട് പൂര്‍ണമായി നിരോധിക്കാനാണ് നീക്കം. നോട്ട് നിരോധനം ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ ഹരജിയില്‍ 1,26,000 പേര് ഒപ്പുവച്ചിട്ടുണ്ട്.
ഒന്നര ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കാനാണ് തീരുമാനം. വെജിറ്റേറിയന്‍ ഹോട്ടലുകളിലും നോട്ട് സ്വീകരിക്കുന്നത് വിലക്കിക്കൊണ്ട് ബോര്‍ഡ് വച്ചിട്ടുണ്ട്. ചുളിവ് വീഴാത്തതും നവ് പറ്റാത്തതുമാണ് പുതിയ നോട്ടിന്റെ സവിശേഷത. അച്ചടി വിഭാഗവുമായി ആലോചിച്ച് നടപടിയെടുക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."