സ്വദേശിവല്‍ക്കരണം ശക്തമാക്കുമെന്ന് സഊദി തൊഴില്‍ മന്ത്രി ഡോ. അലി നാസിര്‍ അല്‍ഗഫീസ് അധികാരമേറ്റു
ജിദ്ദ: സഊദിയിലെ തൊഴില്‍, സാമൂഹികക്ഷേമ മന്ത്രിയായി ഡോ. അലി നാസിര്‍ അല്‍ഗഫീസ് അധികാരമേറ്റു. അല്‍ഖോബാറില്‍ നടന്ന ചടങ്ങില്‍ സല്‍മാന്‍ രാജാവിന് മുന്നില്‍ വച്ചാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നാഇഫ് എന്നിവര്‍ പങ്കെടുത്തു.
വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. മുഴുവന്‍ യുവാക്കള്‍ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഡോ. മുഫറജ് ഹഖബാനിക്ക് പകരമായാണ് അലി നാസിര്‍ അല്‍ഗഫീസിനെ മന്ത്രിയായി നിയമിച്ചത്. സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം കുറഞ്ഞതിനാലാണ് ഹഖബാനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതെന്നാണ് സൂചന. കൂടാതെ വന്‍ ബിസിനസ് സ്ഥാപനങ്ങളെ 'ഗ്രീന്‍' കാറ്റഗറിയിലേക്ക് മാറ്റിയതും സ്ഥാനം നഷ്ടപ്പെട്ടാന്‍ കാരണമായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.2015നെ അപേക്ഷിച്ച് 2016ല്‍ സ്വദേശിവല്‍ക്കരണതോതില്‍ വന്‍ കുറവുണ്ടായിരുന്നു. തൊഴില്‍ സഹമന്ത്രിയായിരിക്കെ 2015 ഏപ്രിലിലാണ് ഹഖബാനിയെ തൊഴില്‍ മന്ത്രിയായി നിയമിച്ചത്. 19 മാസത്തെ സേവനത്തിനുശേഷമാണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."