HOME
DETAILS
MAL
ശൂറാ കൗണ്‍സിലില്‍ 20 വനിതകളെകൂടി ഉള്‍പ്പെടുത്തി
backup
December 05 2016 | 06:12 AM
ജിദ്ദ: സഊദി ശൂറാ കൗണ്‍സിലില്‍ 20 വനിതകളെകൂടി ഉള്‍പ്പെടുത്തി. നേരത്തേ ഉണ്ടായിരുന്ന പത്തുപേരും പുതിയ സമിതിയിലുണ്ട്. ഇതോടെ വനിതകളുടെ എണ്ണം മുപ്പതായി.
2013 ജനുവരിയിലാണ് വനിതകളുടെ എണ്ണം മുപ്പതാക്കിയത്. പന്ത്രണ്ട് കൊല്ലം പൂര്‍ത്തിയാക്കിയ 18 പുരുഷന്മാരെ സമിതിയില്‍നിന്ന് ഒഴിവാക്കി. ഉന്നത പണ്ഡിതസഭയിലും ശൂറാ കൗണ്‍സിലിലും അംഗങ്ങളായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹൗസാന് അല്ഫൗസാന്, ശൈഖ് ഡോ. അഹമദ് സിയര് മുബാറക്, ശൈഖ് മുഹമ്മദ് ബിന്‍ ഹസന് അബ്ദുല്ലത്തീഫ് ആലുശൈഖ്, ശൈഖ് ഡോ. അബ്ദുല്‍ കരീം അല്ഖുദൈര് എന്നിവരുടെ കാലാവധി നാലുവര്‍ഷംകൂടി വര്‍ധിപ്പിച്ചു. ശൂറാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് അംറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്റാഹീമിനെ വീണ്ടും അധ്യക്ഷസ്ഥാനത്ത് നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."