ഫത്തഹ് പാര്‍ട്ടി പ്രസിഡന്റായി വീണ്ടും മഹ്്മൂദ് അബ്ബാസ്
വെസ്റ്റ്ബാങ്ക്: ഫലസ്തീന് പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് വീണ്ടും ഫത്തഹ് പാര്‍ട്ടി പ്രസിഡന്റായി തുടരും. കഴിഞ്ഞ ദിവസം സമാപിച്ച പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത 1300 അംഗങ്ങളും അബ്ബാസ് തന്നെ പ്രസിഡന്റായി തുടരണമെന്ന് വോട്ട് ചെയ്തു.
രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ 81 കാരനായ അബ്ബാസ് മാറിനില്‍ക്കണമെന്ന് പാര്‍ട്ടിയിലെതന്നെ ചില മുതിര്‍ന്ന നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. അവസാനഘട്ട തീരുമാനങ്ങള്‍ എടുക്കാന്‍ പാര്‍ട്ടി 18 അംഗ സമിതിയെ ചുതലപ്പെടുത്തിയിരിക്കുകയാണ്. അബ്ബാസിന് എതിരാളികളായി പാര്‍ട്ടിയിലുള്ളത് ഫലസ്തീന് വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ഇസ്റാഈല്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്ന മര്വാന് ബാര്ഗോട്ടിയും മുന്‍ വെസ്റ്റ് ബാങ്ക് സെക്യൂരിറ്റി തലവനുമായിരുന്ന ജിബ്രില്‍ റജൂബുമാണ്. എന്നാല്‍ ഫത്തഹ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അബ്ബാസിന് വന്‍ സ്വീകാര്യതയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."