ഇറ്റലിയിലെ ഹിതപരിശോധന; പ്രധാനമന്ത്രിയുടെ ഭാവി അനിശ്ചിതത്വത്തില്‍
റോം: ഇറ്റലിയിലെ 70 വര്‍ഷം പഴക്കമുള്ള ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഹിതപരിശോധന പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. ഇന്നലെ ആരംഭിച്ച ഹിതപരിശോധനയുടെ ഫലം ഇന്നറിയാം. 50 ദശലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി. രാജ്യത്ത് ബെപ്പോ ഗ്രില്ലോയുടെ നേതൃത്വത്തില്‍ ഹിതപരിശോധനക്കെതിരേ ' നോ വോട്ട് ' കാംപയിനും നടക്കുന്നുണ്ട്.
പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം ലഭിക്കുംവിധം സെനറ്റര്‍മാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തൊഴിലില്ലായ്മ തടയാനെന്നപേരില്‍ ഉദാരവല്‍കരണം നടപ്പാക്കുന്നവിധം ഭരണഘടന ഭേദഗതി ചെയ്യാനുമാണ് റെന്‍സി ലക്ഷ്യമിടുന്നത്.
നിലവില്‍ 315 സെനറ്റര്‍മാരാണ് രാജ്യത്തുള്ളത്. ഹിതപരിശോധന വിധി അനുകൂലമായാല്‍ സെനറ്റര്‍മാരുടെ എണ്ണം 100 ആയി ചുരുക്കാനാണ് റെന്‍സിയുടെ പദ്ധതി. ഭരണഘടനാ ഭേഗഗതി സംബന്ധിച്ച് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം ലഭിക്കാതെ വന്നാല്‍ രാജിവയ്ക്കുമെന്ന് മാറ്റിയൊ റെന്‍സി പ്രഖ്യാപിച്ചിരുന്നു. ഇത് യൂറോസോണ്‍ രാജ്യങ്ങളിലാകെ പ്രത്യാഘാതം സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."