വ്യക്തിപൂജ വേണ്ടെന്ന ഫിദലിന്റെ ആഗ്രഹം നിയമമാക്കുമെന്ന് ക്യൂബ
ഹവാന: വിപ്ലവ ഇതിഹാസം ഫിദല്‍ കാസ്ട്രോയുടെ പേര് പൊതുസ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കില്ലെന്ന് കാസ്ട്രോയുടെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്ട്രോ. വ്യക്തിപൂജ പാടില്ലെന്ന് ജീവിച്ചിരിക്കെ ഫിദല്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ മരണശേഷം പൊതുസ്ഥലങ്ങള്‍. തെരുവുകള്‍, പ്ലാസകള്‍, സ്മാരകങ്ങള്‍, പ്രതിമകള്‍ എന്നിവ സ്വന്തം പേരില്വരുന്നത് ഫിദല്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് തീരുമാനത്തിനു പിന്നിലെന്ന് റൗള്‍ കാസ്ട്രോ ഇന്നലെ സാന്റിയാഗോയില്‍ നടന്ന ഫിദല്‍ കാസ്ട്രോയുടെ ഔദ്യോഗിക സംസ്കാര ചടങ്ങില്‍ പറഞ്ഞു.
ക്യൂബന്‍ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തില്‍ ഫിദലിന്റെ പേര് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിമയം പാസാക്കും. ഇത് സര്‍ക്കാര്‍ നടപടിയാണ്. ജീവനില്ലാത്ത സ്വന്തം രൂപത്തെ മറ്റുള്ളവര്‍ ആരാധിക്കുന്നത് ഫിദലിന് താല്പര്യമില്ലാത്ത കാര്യമായിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുത്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാന മണിക്കൂറിലും ഈ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നെന്ന് റൗള്‍ വ്യക്തമാക്കി.
ഫിദലിന്റെ നിലപാടുകള്‍ പാലിക്കണമെന്നും സംസ്കാരചടങ്ങിന് സാക്ഷികളാകാനെത്തിയ ലക്ഷങ്ങളെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. ലോക നേതാക്കളും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."