കരിപ്പൂര്‍ വിമാനത്താവളം: പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു മലബാര്‍ ഡവലപ്മെന്റ് ഫോറം (എം.ഡി.എഫ്) നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രവാസികളുടെയും മലബാര്‍ നിവാസികളുടെയും പ്രതിഷേധം ഇരമ്പി. സേവ് കരിപ്പൂര്‍ എന്ന മുദ്രാവക്യമുയര്‍ത്തി നടത്തിയ പ്രതിഷേധ പരിപാടി ഇന്ന് രാവിലെ 11 മണിക്ക് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്തു. കരിപ്പൂര്‍ വിഷയത്തില്‍ എം.ഡി.എഫ് നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികള്‍ക്കും കേരളത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ടാവുമെന്ന് ആന്റണി പറഞ്ഞു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.ഐ ഷാനവാസ്, ഫോറം ചെയര്മാന്, എം.കെ മുനീര്‍, എ.എ.പി കേരളാ കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര് നീലകണ്ഠന്, ബി.ജെ.പി ദേശീയ കൗണ്‍സിലര്‍ രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
[caption id="attachment_183700" align="alignnone" width="360"] കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു മലബാര്‍ ഡവലപ്മെന്റ് ഫോറം നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.[/caption]തുടര്‍ന്നു കേരളാ ഹൗസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര് പങ്കെടുത്തു. ബാരിക്കേഡ് ഉപയോഗിച്ചു പ്രകടനക്കാരെ തടഞ്ഞ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ്, പിന്നീട് എം.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കളായ കെ.എം ബശീര്‍, അബ്ദുല്ല കാവുങ്ങല്‍, അമ്മാര്‍ കീഴുപറമ്പ്, വി.എം മുസ്തഫ മഞ്ചേരി, അബ്ദുര്റഹിമാന് എടക്കുനി, രാജന് കോളാവിപാലം എന്നിവരെ അറസ്റ്റു ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."